Malayalam Cinema
'മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം'; സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ 23ാം വര്‍ഷത്തില്‍ സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 04, 11:10 am
Saturday, 4th September 2021, 4:40 pm

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ റിലീസ് ചെയ്ത ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 23 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്നും സിനിമാസ്വാദകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ചിത്രം കൂടിയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം.

സിനിമയുടെ 23ാം വര്‍ഷത്തില്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഡെന്നിസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സുരേഷ് ഗോപി.

തന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന, തനിക്ക് പൂര്‍ണ്ണതൃപ്തി നല്‍കിയ ഒരു കഥാപാത്രമാണ് ബത്‌ലഹേം ഡെന്നിസെന്ന് സുരേഷ് ഗോപി പറയുന്നു. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്‌നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്നും സുരേഷ് ഗോപി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

‘മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം. എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന, എനിക്ക് പൂര്‍ണ്ണതൃപ്തി നല്‍കിയ ഒരു കഥാപാത്രമാണ് ബത്‌ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്‌നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു,’ സുരേഷ് ഗോപി പറയുന്നു.

റിലീസ് ചെയ്ത് 23 വര്‍ഷത്തിപ്പുറവും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് ബത്‌ലഹേമും അവിടത്തെ വിശേഷങ്ങളും. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ അണിനിരന്നത്.

വിദ്യസാഗര്‍-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടായിരുന്നു ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത്. മെലഡിയും അടിപൊളിയുമൊക്കെയായി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Suresh Gopi Summer in Bethlehem Movie