Entertainment
പൃഥ്വിക്ക് പിന്നാലെ സുരേഷ് ഗോപിയുടെ വിളിയുമെത്തി; ഓപ്പറേഷന്‍ ജാവക്ക് കിട്ടിയ അഭിനന്ദനങ്ങളില്‍ 'ബി.പി കേറി' സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 21, 12:22 pm
Friday, 21st May 2021, 5:52 pm

ഓപ്പറേഷന്‍ ജാവ സംവിധാനം ചെയ്ത തരുണ്‍ മൂര്‍ത്തിക്ക് അഭിനന്ദനങ്ങളുമായി നടന്‍ സുരേഷ് ഗോപിയും. പൃഥ്വിരാജിന്റെ അഭിനന്ദന സന്ദേശത്തിന് പിന്നാലെയാണ് സുരേഷ് ഗോപി ഫോണില്‍ വിളിച്ച് തരുണിനും ഓപ്പറേഷന്‍ ജാവ ടീമംഗങ്ങള്‍ക്കും അഭിനന്ദനം അറിയിച്ചത്.

തരുണ്‍ തന്നെയാണ് സുരേഷ് ഗോപി അഭിനന്ദനങ്ങള്‍ അറിയിച്ച വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സാങ്കേതികതയെക്കുറിച്ചുമെല്ലാം പത്തു മിനിട്ടോളം സുരോഷ് ഗോപി തന്നോട് സംസാരിച്ചുവെന്ന് തരുണ്‍ പറയുന്നു.

അഭിനന്ദനങ്ങള്‍ ഒന്നൊന്നായി ഒഴുകിയെത്തിയ ദിവസത്തില്‍ താന്‍ ബി.പി കേറി ബെഡില്‍ തന്നെയാണെന്നും തരുണ്‍ പറയുന്നു.

മൂര്‍ത്തിക്കയച്ച വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഓപ്പറേഷന്‍ ജാവ ഏറെ ഇഷ്ടപെട്ടുവെന്നും ഇനിയും തരുണ്‍ മൂര്‍ത്തിയില്‍ നിന്നും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞത്.

‘ഇത് പോരെ അളിയാ’ എന്ന ക്യാപ്ഷനോടെ തരുണ്‍ മൂര്‍ത്തി തന്നെയാണ് സന്ദേശം ഫേസ്ബുക്കില്‍
പങ്കുവെച്ചത്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഓപ്പറേഷന്‍ ജാവ. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Suresh Gopi congratulates Tharun Moorthi