Entertainment news
ആ മേഖലയില്‍ എനിക്കുള്ള അനുഭവവും അറിവും പൃഥ്വിക്കില്ല, ഞങ്ങള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടാകാറുണ്ട്: സുപ്രിയ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 12, 09:48 am
Wednesday, 12th April 2023, 3:18 pm

എല്ലാ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ തന്നെ തങ്ങള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടാകാറുണ്ടെന്ന് സുപ്രിയ മേനോന്‍. ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് കരുതി ബന്ധം വേര്‍പ്പെടുത്തുകയല്ല വേണ്ടതെന്നും സുപ്രിയ പറഞ്ഞു.

ജോലിയുടെ കാര്യത്തില്‍ താന്‍ പൃഥ്വിയെ കാണുന്നത് സീനിയര്‍ ആയിട്ടാണന്നും തങ്ങളുടെ കമ്പനി 50-50 പാര്‍ട്ണര്‍ഷിപ്പിലുള്ളതാണെന്നും സുപ്രിയ പറഞ്ഞു. അയാം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആരു പറഞ്ഞു പീസ്ഫുള്‍ ആണെന്ന്. എല്ലാ ഭാര്യാഭര്‍ത്താക്കന്മാരെയും പോലെ തന്നെ ഞങ്ങള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടാകാറുണ്ട്. തങ്ങള്‍ ഒരേ പ്രൊഫഷന്‍ ആയതു കൊണ്ട് തന്നെ ഒരുപാട് ഭിന്നതകള്‍ ഉടലെടുക്കാറുണ്ട്.

പക്ഷെ ഞങ്ങള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കും. ചിലത് പരിഹരിക്കപ്പെടും, ചിലത് പരിഹരിക്കപ്പെടില്ല. എല്ലാവരേയും പോലെ തന്നെയാണ് ഞങ്ങളും.

കോണ്‍ഫ്‌ളിക്ട് മാനേജ് ചെയ്യുന്നതിനേക്കാള്‍ കോണ്‍ഫ്‌ളിക്ട് റെസലൂഷനിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ചിലത് പരിഹരിക്കാന്‍ സാധിക്കുന്നതായിരിക്കില്ല. അങ്ങനെയാണെന്ന് കരുതി ഒരു ബന്ധം വിട്ടു കളയുകയല്ല വേണ്ടത്.

ജോലിയുടെ കാര്യത്തില്‍ ഞാന്‍ പൃഥ്വിയെ കാണുന്നത് എന്റെ സീനിയര്‍ ആയിട്ടാണ്. 20 വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട്. ഞാന്‍ കമ്പനി ആരംഭിക്കുന്നത് 2017 ലാണ്. 2022 ആയതേയുള്ളൂ, എനിക്ക് അഞ്ച് വര്‍ഷത്തെ അനുഭവമേയുള്ളൂ ഈ മേഖലയില്‍.

അതേസമയം ഒരു റിപ്പോര്‍ട്ടെഴുതുന്ന കാര്യത്തില്‍ ഞാനാണ് വലിയ ആളെന്ന് പൃഥ്വി പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ആ മേഖലയില്‍ എനിക്കുള്ള അനുഭവവും അറിവും പൃഥ്വിക്കില്ല,” സുപ്രിയ പറഞ്ഞു.

content highlight: supriya menon about prithviraj sukumaran