അനായാസം ഹൈദരാബാദ്
Ipl 2020
അനായാസം ഹൈദരാബാദ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd October 2020, 10:56 pm

ദുബായ്: രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എട്ട് വിക്കറ്റ് ജയം. മനീഷ് പാണ്ഡെയും വിജയ് ശങ്കറുമാണ് ഹൈദരാബാദിന് അനായാസ ജയം സമ്മാനിച്ചത്.

മനീഷ് പാണ്ഡെ 83 റണ്‍സും വിജയ് ശങ്കര്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 154 റണ്‍സാണ് എടുത്തത്. 36 റണ്‍സെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. റോബിന്‍ ഉത്തപ്പ ആക്രമിച്ച് കളിച്ചപ്പോള്‍ സ്റ്റോക്സ് സിംഗിളുകളെടുത്ത് ഉത്തപ്പയ്ക്ക് കളിക്കാനുള്ള അവസരം നല്‍കി.

ആദ്യ വിക്കറ്റില്‍ 30 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഉത്തപ്പയ്ക്ക് ശേഷം ക്രീസിലെത്തിയ സഞ്ജു അനായാസേന ബാറ്റ് ചെയ്യാന്‍ തുടങ്ങി. സ്റ്റോക്സിനൊപ്പം പവര്‍പ്ലേയില്‍ 47 റണ്‍സ് നേടി. പിന്നാലെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് 50 കടത്തി.

ഇരുവരും ചേര്‍ന്ന് 48 പന്തുകളില്‍ 50 റണ്‍സ് കൂട്ടുകെട്ട് നേടി. പിന്നാലെ സഞ്ജുവിനെ പുറത്താക്കി ഹോള്‍ഡര്‍ കളി സണ്‍റൈസേഴ്സിന് അനുകൂലമാക്കി. 36 റണ്‍സാണ് താരം നേടിയത്. സഞ്ജുവിന് പിന്നാലെ 30 റണ്‍സെടുത്ത സ്റ്റോക്സിനെ റാഷിദ് ഖാന്‍ മടക്കിയതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി.

അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ആര്‍ച്ചറാണ് സ്‌കോര്‍ 150 കടത്തിയത്.

സണ്‍റൈസേഴ്സിന് വേണ്ടി ഹോള്‍ഡര്‍ മൂന്നുവിക്കറ്റുകള്‍ നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sunrisers Hyderabad vs Rajastan Royals IPL 2020