Entertainment news
'തിന്ന, കുടിക്ക, രസിക്ക', അതിന് മാത്രായിട്ട് ഒരു ജന്മം' ; രസിപ്പിച്ച് അപ്പന്‍ ട്രെയിലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 17, 01:37 pm
Friday, 17th December 2021, 7:07 pm

സണ്ണി വെയ്ന്‍, അലന്‍സിയര്‍, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ചിത്രം ‘അപ്പന്റെ’ ട്രെയിലര്‍ പുറത്തുവിട്ടു. മജുവിന്റെ തന്നെ കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ സൈന മൂവീസ് ആണ് റിലീസ് ചെയ്തത്.

ഒരു ഫാമിലി കോമഡി എന്റര്‍ടെയിനിറൊപ്പം ത്രില്ലറിന്റെ സൂചനകളും ട്രെയിലര്‍ നല്‍കുന്നുണ്ട്. പ്രധാന താരങ്ങളുടെ മികച്ച പ്രകടനങ്ങലെക്കുറിച്ചും ട്രെയിലര്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

സണ്ണി വെയ്ന്‍, അനന്യ എന്നിവര്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ റോളുകളാണ് അപ്പനില്‍ അവതരിപ്പിക്കുന്നത്.

നേരത്തെ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന ടാപ്പിങ്ങ് തൊഴിലാളിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.

തൊടുപുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റര്‍ കിരണ്‍ ദാസ്, സംഗീതം ഡോണ്‍ വിന്‍സെന്റ്, സിങ്ക് സൗണ്ട് ലെനിന്‍ വലപ്പാട്.

വെള്ളം സിനിമയുടെ പ്രൊഡ്യൂസര്‍മാരായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് അപ്പന്‍ നിര്‍മ്മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sunny Wayne movie Appan’s trailer is out