നാലാം ടെസ്റ്റില്‍ അവനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം; സുനില്‍ ഗവാസ്‌കര്‍
Sports News
നാലാം ടെസ്റ്റില്‍ അവനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം; സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 3:14 pm

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ താരത്തെ വിശ്രമത്തിന് അയച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. താരത്തെ വിശ്രമത്തിന് അയച്ചതിന് ഇന്ത്യന്‍ ടീമിന് താത്പര്യമില്ലായിരുന്നു. മൂന്നു മത്സരത്തില്‍ പങ്കെടുത്ത താരത്തിന്റെ ജോലിഭാരവും കഴിഞ്ഞ മത്സരത്തില്‍ എറിഞ്ഞ ഓവറിന്റെ കണക്കുകളും ചൂണ്ടിക്കാണിച്ചാണ് വിശ്രമം അനുവദിച്ചത്.

‘റാഞ്ചിയില്‍ നടന്ന ഇന്നിങ്‌സില്‍ എട്ടു മുതല്‍ 15 വരെ ഓവറുകള്‍ താരം ഇറങ്ങിയിട്ടുണ്ട്. അവന്റെ ട്രെയിനറുടെ ശുപാര്‍ശ പ്രകാരമാണ് വിശ്രമം അനുവദിച്ചതും,’ഗവാസ്‌കര്‍ മിഡ് ഡേ എന്ന അദ്ദേഹത്തിന്റെ കോളത്തില്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റും മൂന്നാം ടെസ്റ്റും തമ്മില്‍ ഒരുപാട് അകലമുള്ളത് താരത്തിന് തിരിച്ചുവരാന്‍ പറ്റുന്ന സമയമാണെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചു. നാലും അഞ്ചും ടെസ്റ്റിനും ഇതേപോലെ സമയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘മത്സരത്തിനിടയില്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ലോജിക് എനിക്ക് മനസ്സിലാകുന്നില്ല. അവര്‍ക്ക് അതിനുള്ള സമയമുണ്ട്. രണ്ടും മൂന്നും ടെസ്റ്റിലും നാലും അഞ്ചും ടെസ്റ്റിലും അതിനുള്ള ഇടവേളയുണ്ട്,’അദ്ദേഹം പറഞ്ഞു.

‘നാലാമത്തെ ടെസ്റ്റ് വളരെ നിര്‍ണായകമായിരുന്നു, അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മികച്ച ബൗളറെ വിശ്രമത്തിന് പറഞ്ഞയക്കാന്‍ പാടില്ല. എനിക്കറിയില്ല ആരാണത് നിര്‍ണയിച്ചത്, അവനോ എന്‍.സി.എ മാനേജ്‌മെന്റ് തീരുമാനമോ ആകും,’അത് ഇന്ത്യന്‍ ടീമിന്റെ താത്പര്യം അല്ലായിരുന്നു,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

Content Highlight: Sunil Gavaskar says Jasprit Bumrah’s dismissal in 4th Test was a big mistake