മലയാളികള്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ കാമ്പസ് സിനിമയായ ഹൃദയം കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലെത്തിയത്.
മികച്ച പ്രകടനമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിനീതിന്റെ സംവിധാനത്തേക്കാളുപരി പ്രണവിന്റെ പ്രകടനമാണ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ പ്രണവ് ഏറെ മുന്നോട്ടുപോയി എന്നാണ് സിനിമ കണ്ട എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.
ഇപ്പോഴിതാ പ്രണവിന്റെ സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയാണ് അമ്മ സുചിത്ര മോഹന്‍ലാല്‍. മാധ്യമങ്ങളോടായിരുന്നു സുചിത്രയുടെ പ്രതികരണം.
ഏറെ സന്തോഷവതിയാണെന്നും ഒന്നും തന്നെ പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നുമാണ് സിനിമ കണ്ടിറങ്ങിയ ശേഷം സുചിത്ര പറഞ്ഞത്. സിനിമ ഒരുപാട് ഇഷ്ടമായെന്നും ഒരു നടന്‍ എന്ന നിലയില്‍ പ്രണവ് ഒരുപാട് ഇംപ്രൂവ് ചെയ്തിട്ടുണ്ടെന്നും സുചിത്ര പറയുന്നു.
കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഇനിയും സംസാരിച്ചാല്‍ താന്‍ ഇമോഷണലാവുമെവന്നും സുചിത്ര പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഹൃദയം പുറത്തിറങ്ങിയത്. കൊവിഡ് ഭീതിയുടെ സമയത്തും ചിത്രം തിയേറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യുകയായിരുന്നു.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും 21 ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ രംഗത്ത് വന്നിരുന്നു.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.