football news
സ്‌പെയ്‌നിന്റെ എതിരാളികള്‍ മൊറോക്കോ; ജപ്പാന് മുന്നിലെത്തുന്നത് ക്രൊയേഷ്യ; ഇതുവരെയുള്ള പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പരിചയപ്പെടാം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Dec 01, 10:33 pm
Friday, 2nd December 2022, 4:03 am

ഗ്രൂപ്പിലെ വമ്പന്മാരെ മുട്ടുകുത്തിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ജപ്പാനും മൊറോക്കോയും ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ഗ്രൂപ്പ് ഇയില്‍ ജപ്പാന്റെ കുതിപ്പില്‍ പുറത്തേക്കുള്ള വഴിതെളിഞ്ഞത് 2014 ലോക ചാമ്പ്യന്മാരായ ജര്‍മനിക്കാണെങ്കില്‍, ഗ്രൂപ്പ് എഫില്‍ മൊറോക്കയുടെ മനസുകീഴടക്കിയ ഫുട്‌ബോള്‍ ബെല്‍ജിയത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്താക്കി.

ഇരു ഗ്രൂപ്പുകളിലേയും ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരും തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്മാരായ ജപ്പാന്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുമായാണ് ഏറ്റുമുട്ടുക. ഇ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്‌പെയ്ന്‍ എഫ് ഗ്രൂപ്പിലെ ചാമ്പ്യന്മാരായ മൊറോക്കയുമായി മത്സരിക്കും.

കഴിഞ്ഞ ദിവസങ്ങളിലുള്ള ഗ്രൂപ്പ് ഘട്ടത്തിലെ മത്സര ഫലങ്ങളും ചില പ്രീക്വാര്‍ട്ടര്‍
ലൈനപ്പുകള്‍ തയ്യാറാക്കിയിരുന്നു. ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സാകും പ്രീക്വാര്‍ട്ടറില്‍ പോളണ്ടിന്റെ എതിരാളികള്‍.

ഈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയോടാകും അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ഇംഗ്ലണ്ട് സെനഗലുമായാകും പ്രീക്വാര്‍ട്ടറില്‍ മത്സരിക്കുക.

ഗ്രൂപ്പ് എച്ച്, ജി എന്നിവയിലെ മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഗ്രൂപ്പ് എച്ചില്‍ ബ്രസീലും ഗ്രൂപ്പ് ജിയില്‍ പോര്‍ചുഗലുമാണ് ഒന്നാമതുള്ളത്.

അടുത്ത മത്സരങ്ങളും വിജയിക്കുകയാണെങ്കില്‍ ബ്രസീലിന് ഘാനയും പോര്‍ചുഗലിന്
സ്വിറ്റ്‌സര്‍ലാന്‍ഡുമാകും പ്രീക്വാര്‍ട്ടറില്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകള്‍.

 

Content Highlight: Spain’s rivals Morocco; Croatia ahead of Japan; Let’s get acquainted with the prequarter lineup so far