Daily News
ആണവോര്‍ജത്തോടുള്ള കലാമിന്റെ നിലപാടുകളോട് വിയോജിപ്പ്; എന്നാല്‍ ആത്മാര്‍ത്ഥമായ അനുശോചനം: കൂടംകുളം ആണവ വിരുദ്ധ സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jul 28, 10:24 am
Tuesday, 28th July 2015, 3:54 pm

udaya-kumar
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി കൂടംകുളം ആണവ വിരുദ്ധ സമിതി നേതാവ് എസ്.പി ഉദയകുമാര്‍. ഫേസ്ബുക്കില്‍ കുറിപ്പെഴുതിയാണ് അദ്ദേഹം ദുഖം രേഖപ്പെടുത്തിയത്.

ആണവോര്‍ജം, കൂടംകുളം ആണവ നിലയം, തേനി ന്യൂട്രിനോ പ്രൊജക്ട് എന്നീ കാര്യങ്ങളില്‍ വിയോജിപ്പുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കലാമിന്റെ ജീവിതം യുവാക്കള്‍ക്ക് ഇനിയും പ്രചോദനമാകും. രാജ്യത്തെ മികച്ച നേതാവാണ് അദ്ദേഹം. കലാമിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നെന്നും ഉദയകുമാര്‍ വ്യക്തമാക്കി. കൂടംകുളം ആണവ വിരുദ്ധ സമിതിയുടെ പേരിലാണ് പോസ്റ്റ്.

കൂടംകുളം ആണവനിലയം സുരക്ഷിതമാണെന്നും ഭൂകമ്പസാധ്യത കുറഞ്ഞ പ്രദേശത്താണ് നിലയം സ്ഥിതിചെയ്യുന്നതെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കലാം വ്യക്തമാക്കിയിരുന്നു.