Entertainment
നിങ്ങള്‍ക്ക് അറിയുന്ന ടീമാണ്; ആലപ്പുഴ ജിംഖാന ആ രണ്ടുപേരുടെയും മാജിക്കാണ്: ഗണപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 20, 09:09 am
Thursday, 20th March 2025, 2:39 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഗണപതി. ബാലതാരമായി സിനിമയില്‍ എത്തിയ നടന്‍ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോള്‍ ഗണപതിയുടേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന.

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇത്. സ്‌പോര്‍ട്‌സ് കോമഡി ഴോണറിലാണ് ഈ സിനിമ എത്തുന്നത്. ബോക്‌സിങ് പശ്ചാത്തലമാക്കിയാണ് ആലപ്പുഴ ജിംഖാനയുടെ കഥ.

ഇപ്പോള്‍ ആലപ്പുഴ ജിംഖാനയെ കുറിച്ച് പറയുകയാണ് നടന്‍ ഗണപതി. മുമ്പ് ഇവിടെ വന്നിട്ടുള്ള സ്‌പോര്‍ട്‌സ് ചിത്രങ്ങളൊക്കെ കുറച്ച് സീരിയസായവയാണെന്നും എന്നാല്‍ ആലപ്പുഴ ജിംഖാന മൊത്തത്തില്‍ ഹ്യൂമറുള്ള സിനിമയാണെന്നും ഗണപതി പറയുന്നു.

ഖാലിദ് റഹ്‌മാന്‍ – ജിംഷി ഖാലിദ് ടീമിന്റെ ചിത്രമാണ് ഇതെന്നും അവരുടെ മാജിക്ക് ഈ സിനിമയില്‍ ഉണ്ടാകുമെന്നും ഗണപതി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

ആലപ്പുഴ ജിംഖാനയെ കുറിച്ച് പറയുകയാണെങ്കില്‍, സ്‌പോര്‍ട്‌സ് കോമഡി ഴോണറില്‍ വരുന്ന ഒരു പടമാണ് ഇത്. ഇവിടെ സാധാരണ വന്നിട്ടുള്ള സ്‌പോര്‍ട്‌സ് മൂവീസൊക്കെ കുറച്ച് സീരിയസായ സിനിമകളാണ്.

എന്നാല്‍ ആലപ്പുഴ ജിംഖാന മൊത്തത്തില്‍ ഹ്യൂമറുള്ള സിനിമയാണ്. അതേസമയം നല്ല ആക്ഷനും നല്ല ഫൈറ്റും കാണാന്‍ പറ്റും. ബോക്‌സിങ് നല്ല വൃത്തിയോടെ ടെക്‌നിക്കലി അടിപൊളിയായിട്ട് തന്നെ ചെയ്ത് വെച്ചിട്ടുണ്ട്.

നിങ്ങള്‍ക്ക് അറിയുന്ന ടീമിന്റെ സിനിമയാണ്. ഖാലിദ് റഹ്‌മാന്‍ – ജിംഷി ഖാലിദ് ടീം ആണ്. അവരുടെ മാജിക്ക് ഈ സിനിമയില്‍ ഉണ്ടാകും. കൂട്ടത്തില്‍ നമ്മളും എന്തൊക്കെയോ ചെയ്തു വെച്ചിട്ടുണ്ട്. തിയേറ്റര്‍ എക്‌സ്പീരിയന്‍സിനുള്ള സിനിമ തന്നെയാണ് ആലപ്പുഴ ജിംഖാന.

ഞങ്ങള്‍ എല്ലാവരും അഞ്ചോ ആറോ മാസം വേറെയൊന്നും ചെയ്യാതെ ഈ സിനിമക്ക് വേണ്ടി മാത്രം സമയം മാറ്റിവെച്ച് കഷ്ടപ്പെട്ടു. ഒരുപാട് ട്രെയിന്‍ ചെയ്ത ശേഷം മൂന്ന് മാസത്തെ ഷൂട്ടില്‍ കംപ്ലീറ്റ് ചെയ്ത സിനിമയാണ് ഇത്. എല്ലാവരും തിയേറ്ററില്‍ തന്നെ പോയി കാണണം,’ ഗണപതി പറയുന്നു.

ഗണപതിക്ക് പുറമെ നസ്‌ലെന്‍, ലുക്മാന്‍ അവറാന്‍, അനഘ രവി എന്നിവരാണ് ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ഇവര്‍ക്ക് പുറമെ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും സിനിമക്കായി ഒന്നിക്കുന്നുണ്ട്.

Content Highlight: Ganapathi Says Alappuzha Gymkhana Is Magic Of Khalid Rahman And Jimshi Khalid