രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി പോയ അതിഥി തൊഴിലാളികളെ ജന്മനാട്ടിലെത്തിക്കുന്നതിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡ് കാലത്തെ വലിയ ഹീറോ ആയിരിക്കുകയാണ് ബോളിവുഡ് നടന്‍ സോനു സൂദ്. കുടുങ്ങി പോയ തൊഴിലാളികള്‍ക്ക് വീടുകളിലെത്തി കുടുംബത്തെ സന്ദര്‍ശിക്കാന്‍ ബസ്സുകള്‍ ഏര്‍പ്പാടാക്കിയും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയും സോനു സൂദ് തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. എന്ത് കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് സോനു സൂദ് എ.എന്‍.ഐ.യോട് പ്രതികരിച്ചു.
‘ചെറിയ കുട്ടി റോഡിസൂടെ നടക്കുന്നത് എന്നെ അഗാതമായ വിഷമത്തിലാഴ്ത്തി. നമ്മുടെ വീടുകള്‍, ഓഫീസുകള്‍ എല്ലാ നിര്‍മ്മിച്ച അവര്‍ റോഡുകളിലാണ്. അവരെ ഇത്തരം ബുദ്ധിമുട്ടുകളില്‍ ഒറ്റയ്ക്ക് ഇട്ടിട്ടുപോവാന്‍ എനിക്ക് തോന്നിയില്ല. അത് കൊണ്ട് മുന്നിലിറങ്ങി പ്രവര്‍ത്തിക്കാന്‍ തോന്നുകയും ഞാന്‍ വ്യക്തിപരമായി ഞാന്‍ സര്‍ക്കാരുകളോട് സംസാരിച്ചു. പ്രാദേശിക സര്‍ക്കാരുകളോടും അല്ലാത്തവരോടും. ഞാനും കാര്യങ്ങള്‍ ശരിയാക്കി’, സോനു സൂദ് പറഞ്ഞു.
‘എനിക്ക് ഒരുപാട് ആശംസകളും അനുഗ്രങ്ങളും ലഭിച്ചു. എനിക്ക് അത് വാക്കുകളില്‍ രേഖപ്പെടുത്താന്‍ കഴിയുന്നില്ല. എല്ലാവരോടും പറഞ്ഞത് ഞാനെന്റെ പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ്. അവസാനത്തെ അതിഥി തൊഴിലാളിയും വീട്ടിലെത്തുന്നത് വരെ ഞാനെന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തും’, സോനു സൂദ് പറഞ്ഞു.
സെലബ്രിറ്റികള്‍ എല്ലാവരും സംഭാവനകളുമായി വരികയും വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. എല്ലാവരും തെരുവില്‍ ഇറങ്ങണമെന്ന് ഞാന്‍ പറയില്ല. ഞാന്‍ വ്യത്യസ്തമായ വഴി സ്വീകരിച്ചു. അതോ സമയം തന്നെ മറ്റുള്ളവര്‍ അവരുടെ ജോലിയും ചെയ്തുവെന്നും സോനു സൂദ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക