ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് അക്രമങ്ങള്‍ക്കെതിരേയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
‘ഒരു ജനാധിപത്യരാജ്യത്ത് സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരേയും നയങ്ങള്‍ക്കെതിരേയും ശബ്ദമുയര്‍ത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദം അവഗണിക്കുകയാണെന്നും വിയോജിപ്പുകളെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുകയാണെന്നും’ സോണിയാഗാന്ധി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ മംഗ്‌ളൂരു വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞിരുന്നു. ഇന്നലെ മംഗ്‌ളൂരുവില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇവരെയാണ് തടഞ്ഞത്.