ഇന്ത്യയുള്‍പ്പെടെ 19 രാജ്യങ്ങളില്‍ സ്‌നോഡന്‍ അഭയം ആവശ്യപ്പെട്ടു
World
ഇന്ത്യയുള്‍പ്പെടെ 19 രാജ്യങ്ങളില്‍ സ്‌നോഡന്‍ അഭയം ആവശ്യപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2013, 12:45 am

[]മോസ്‌കോ: ഒബാമ ഭരണകൂടം തന്നെ വേട്ടയാടുന്നതായി അമേരിക്കയുടെ വിവരം ചോര്‍ത്തല്‍ ലോകത്തെ അറിയിച്ച മുന്‍ യു.എസ് ചാര പ്രവര്‍ത്തകരന്‍ ##എഡ്വേര്‍ഡ്‌സ്‌നോഡന്‍.

വിക്കിലീക്‌സിലൂടെയാണ് സ്‌നോഡന്‍ ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. അമേരിക്കയെ സംബന്ധിക്കുന്ന രഹസ്യങ്ങള്‍ പുറത്ത് വിട്ട സ്‌നോഡനെ ഒബാമ ഭരണകൂടം വേട്ടയാടുന്നതായാണ് വിക്കീലീക്‌സില്‍ പറയുന്നത്.[]

ഇന്ത്യയുള്‍പ്പെടെയുള്ള 19 രാജ്യങ്ങളില്‍ സ്‌നോഡന്‍ അഭയം തേടിയെന്നും വിക്കിലീക്‌സ് പറയുന്നു. മോസ്‌കോ എയര്‍പോര്‍ട്ടിലാണ് സ്‌നോഡന്‍ ഇപ്പോള്‍ ഉള്ളത്.

റഷ്യ, ചൈന, ബ്രസീല്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്‌നോഡന്‍ അഭയം തേടി പോയെന്നാണ്  വിക്കിലീക്‌സ് പറയുന്നത്. അമേരിക്കയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ഹോങ്കോങ്ങിലായിരുന്നു സ്‌നോഡന്‍ അഭയം പ്രാപിച്ചത്.

പിന്നീട് ഹോങ്കോങ്ങില്‍ നിന്നും സ്‌നോഡന്‍ മോസ്‌കോയിലേക്ക് കടക്കുകയായിരന്നു. സ്‌നോഡന് അഭയം കൊടുക്കുന്നതിനെതിരെ അമേരിക്ക ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തി, രഹസ്യങ്ങള്‍  ചോര്‍ത്തി എന്നീ കുറ്റങ്ങളാണ് സ്‌നോഡനെതിരെ ചുമത്തിയിരിക്കുന്നത്.

അമേരിക്കയുടെ വേട്ടയാടല്‍ കാണിച്ച് സ്‌നോഡന്‍ ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറിയയ്ക്ക് കത്തയച്ചിരിക്കുകായണ്. ഇനി എത്രനാള്‍ താന്‍ ജീവനോടെ ഉണ്ടാകുമെന്നറിയില്ല. എന്നാല്‍ ലോകത്തില്‍ തുല്യ നീതിക്കായി താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും സ്‌നോഡന്‍ കത്തില്‍ പറയുന്നു.

മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍ എന്നിവയടക്കം ഒന്‍പത് അമേരിക്കന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്നായിരുന്നു സ്‌നോഡന്‍ പത്രങ്ങളിലൂടെ വെളിപ്പെടുത്തിയത്

ഗാര്‍ഡിയന്‍ , വാഷിങ്ടണ്‍ പോസ്റ്റ് എന്നീ പത്രങ്ങളാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. പ്രിസം എന്ന പേരിലാണ് അമേരിക്ക പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്.