മൃഗശാലകളില്‍ കാണുന്ന ചിമ്പാന്‍സികളെ കാണാന്‍ നമുക്കെല്ലാം ഇഷ്ടമാണ്. മനുഷ്യരോട് ഇടപഴകുന്ന ഗോഷ്ടികള്‍ കാണിച്ച് ചിരിപ്പിക്കുന്ന ചിമ്പാന്‍സികള്‍ക്ക് ലോകമെമ്പാടും ആരാധകരേറെയാണ്.
ഉദാഹരണത്തിന് മിയാമിയിലെ മൃഗശാലയിലെ സിംബാനി എന്ന ചിമ്പാന്‍സി ലോകപ്രശസ്തനാണ്്. ക്യാമറയെ നോക്കി പല്ലുകാട്ടി ചിരിക്കുന്ന ലിംബാനി സോഷ്യല്‍മീഡിയയിലെ താരവുമാണ്. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ള ലിംബാനിയുടെ ചിത്രങ്ങള്‍ നിമഷനേരം കൊണ്ടാണ് വൈറലാവുന്നത്.
ഗിറ്റാര്‍ വായിക്കുന്ന, മനുഷ്യരെ പോലെ വസ്ത്രം ധരിക്കുന്ന ലിംബാനിക്കൊപ്പം മൃഗശാല സന്ദര്‍ശിക്കുന്നവര്‍ക്ക് പത്തു മിനുട്ട് ഇടപഴകണമെങ്കില്‍ 700 ഡോളറാണ് നല്‍കേണ്ടത്.
എന്നാല്‍ നിരന്തരം മനുഷ്യരുമായി ഇടപെടുമ്പോള്‍ ലിംബാനിക്കുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ചിമ്പാന്‍സി, കുരങ്ങുവര്‍ഗങ്ങളെ പറ്റി പഠിക്കുന്ന വിദഗ്ദ സംഘം.
ഇങ്ങനെ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് ലിംബാനിക്കു മാത്രമല്ല. മൃഗശാലകളിലും സിനിമകളിലും കാണുന്ന ചിമ്പാന്‍സികള്‍ക്ക് സമാന അവസ്ഥയാണുണ്ടാവുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്തരം ചിമ്പാന്‍സികളെ വളരെ ചെറിയ പ്രായത്തില്‍ തന്നെ അവരുടെ അമ്മമാരില്‍ നിന്നും വേര്‍പെടുത്തുന്നതായിരിക്കും. പ്രത്യേക പരിശീലനം നല്‍കി പരുവപ്പെടുത്തുന്ന ഇവരുടെ അവസാന കാലം പലപ്പോഴും ദയനീയമായിരിക്കും.
ഉദാഹരണത്തിന് ഹോളിവുഡ് നടന്‍ ലിയാനാര്‍ഡോ ഡികാപ്രിയോയുടെ ‘ദ വോള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ്’ എന്ന ചിത്രത്തില്‍ അഭിനയിപ്പിച്ച ചിമ്പാന്‍സി ആ സിനിമയ്ക്ക് ശേഷം തെരുവിലുള്ള മൃഗശാലയിലേക്ക് തള്ളപ്പെടുകയാണുണ്ടായത്. ഈ മൃഗശാലയില്‍ ആ ചിമ്പാന്‍സി കര്‍ക്കശമായ പരിശീലന മുറകള്‍ക്ക് വിധേയമായി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മൃഗശാലകളില്‍ കാണുന്ന ചിമ്പാന്‍സികളുടെ ചിരിയെ പറ്റി നടത്തിയ പഠനത്തില്‍ ഇവയില്‍ മിക്ക ചിമ്പാന്‍സികളും യഥാര്‍ത്ഥത്തില്‍ ഭയം മൂലമോ അല്ലെങ്കില്‍ അനുസരണയുടെയോ സൂചനയായാണ് ഇങ്ങനെ വാ തുറന്ന് ചിരിക്കുന്നത്.