ജെ.എന്‍.യുവില്‍ എ.ബി.വി.പി-എ.ഐ.എസ്.എ സംഘര്‍ഷം
ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ എ.ബി.വി.പി- എ.ഐ.എസ്.എ സംഘര്‍ഷം. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 സംബന്ധിക്കുന്ന വിഷയത്തില്‍ സെമിനാര്‍ നടക്കവെയാണ് സംഘര്‍ഷമുണ്ടായത്. കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗ് പങ്കെടുത്തു സംസാരിക്കുന്ന പരിപാടിയായിരുന്നു അത്.
സിംഗ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച്, എ.ഐ.എസ്.എ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് എ.ഐ.എസ്.എ വിദ്യാര്‍ത്ഥികള്‍ സെമിനാര്‍ നടക്കുന്ന യൂണിവേഴ്സിറ്റി കണ്‍വെന്‍ഷന്‍ സെന്ററിന് പുറത്ത് തടിച്ചുകൂടിയതിന് തൊട്ടുപിന്നാലെ എ.ബി.വി.പി പ്രവര്‍ത്തകരും അവിടെയെത്തി.പിന്നാലെയുണ്ടായ വാക്കേറ്റമാണ് സംഘര്‍ത്തിലേക്കെത്തിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: ജമ്മു കശ്മീരിലും ലഡാക്കിലും സമാധാനം, സ്ഥിരത, വികസനം’ എന്ന വിഷയത്തിലായിരുന്നു സെമിനാല്‍ സംഘടിപ്പിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ