ബെന്‍ഹര്‍ ഫിലിംസിന്റെ ബാനറില്‍ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തിരുവോണ ദിവസത്തില്‍ പുറത്തിറക്കി. ‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’ എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും നിര്‍മാണവും ബിജു ആന്റണിയാണ് നിര്‍വഹിക്കുന്നത്.
സൈജു കുറുപ്പ് നായകനായി എത്തിയ ‘പാപ്പച്ചന്‍ ഒളിവിലാണ് ‘എന്ന ചിത്രത്തിന് ശേഷം സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംഭവിക്കുമെങ്കില്‍ ഒറ്റ ദിവസം കൊണ്ടും അല്ലെങ്കില്‍ നൂറ്റാണ്ടുകളോളം മുറുകി മുറുകി കുരുക്കാകാവുന്ന സാമൂഹിക വ്യവസ്ഥയാണ് സിനിമയുടെ ഇതിവൃത്തം.
നഗര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’യുടെ കഥാഗതി നര്‍മത്തില്‍ ചാലിച്ചാണ് നവാഗതനായ തിരക്കഥാകൃത്ത് ബിജു ആന്റണി ഒരുക്കുന്നത്. ഛായാഗ്രഹണം – റോജോ തോമസ്. സംഗീതം – ശങ്കര്‍ ശര്‍മ. ചിത്ര സംയോജനം – സൂരജ് ഇ.എസ്.
നവംബറില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ മനോജ് കെ.യു., പ്രയാഗ മാര്‍ട്ടിന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജാഫര്‍ ഇടുക്കി, റഹ്‌മാന്‍ കലാഭവന്‍, മുത്തുമണി, ജെയിംസ് ഏലിയ, ഗീതി സംഗീത, ലീല സാംസണ്‍, പ്രമോദ് വെളിയനാട്, സജിന്‍, രാജേഷ് ശര്‍മ, ഷിനു ശ്യാമളന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഫി ആയൂര്‍. കലാസംവിധാനം – സൂരജ് കുറവിലങ്ങാട്. വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ് – മനോജ് കിരണ്‍. പ്രോജക്ട് ഡിസൈനര്‍ – ഷംനാസ് എം. അഷ്‌റഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഷാബില്‍ അസീസ്.
അസോസിയേറ്റ് ഡയറക്ടര്‍ – ശരണ്‍ രാജ്. സ്റ്റില്‍സ് – അജീഷ് സുഗന്ധന്‍. പി.ആര്‍.ഒ – മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍ – റോസ്‌മേരി ലില്ലു. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് നവംബറില്‍ ആരംഭിക്കും.
Content Highlight: Sinto Sunny’s Punjiri Muttath Ittykora Movies’s Title Poster Out