മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2 റിലീസായതിന് പിന്നാലെ ചിത്രത്തിലെ ഒരേ പകല്‍ എന്ന ഗാനം പാടിയെ ആളെ തേടുകയായിരുന്നു സംഗീതാസ്വാദകര്‍.
ആ അന്വേഷണം അവസാനിച്ചത് സൊനോബിയ സഫര്‍ എന്ന യുവ ഗായികയിലായിരുന്നു. സിനിമയ്‌ക്കൊപ്പം തന്നെ ഒരേ പകല്‍ എന്ന ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സൊനോബിയ.
ക്യൂന്‍ എന്ന സിനിമയില്‍ ആദ്യമായി പാടിയാണ് സൊനോബിയ സിനിമാ പിന്നണി ഗാനരംഗത്ത് ചുവടുവെക്കുന്നത്. ഒരു കരീബിയന്‍ ഉഡായിപ്പിലും സൊനോബിയ പിന്നീട് പാടി. ഇതിനിടെ കൈലാസ് മേനോന്റെ സംഗീതത്തില്‍ 11 ഡേയ്‌സ് എന്ന അറബിക് സിനിമയിലും സൊനോബിയ ഒരു ഇംഗ്ലീഷ് ഗാനം പാടിയിരുന്നു.
തീര്‍ത്തും അപ്രതീക്ഷിതമായാണ് ദൃശ്യം 2 വിലെ ഗാനം തന്നെ തേടിയെത്തിയതെന്നും പാട്ട് റെക്കോര്‍ഡ് ചെയ്‌തെടുക്കാന്‍ ഏതാണ്ട് ഒരുദിവസം മുഴുവനെടുത്തെന്നും സൊനോബിയ പറയുന്നു.
പാടി തുടങ്ങി കുറേ റീടേക്ക് പോയപ്പോള്‍ തനിക്ക് തന്നെ ഒരു ആത്മവിശ്വാസക്കുറവ് തോന്നിയിരുന്നെന്നും എന്നാല്‍ ജീത്തു ജോസഫ് പൂര്‍ണ പിന്തുണയുമായി തനിക്കൊപ്പം നിന്നെന്നും ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സൊനോബിയ പറയുന്നു.
‘ഏതാണ്ട് ഒരു ദിവസം മുഴുവനെടുത്തു ആ പാട്ട് റെക്കാഡ് ചെയ്ത് തീര്‍ക്കാന്‍. കേള്‍ക്കാന്‍ സിംപിളായ ഒരു പാട്ടായി തോന്നുമെങ്കിലും അങ്ങനെയല്ല. ഒരുപാട് കോംപ്ലിക്കേഷന്‍ അതിലുണ്ട്.
പാടി തുടങ്ങി കുറേ റീടേക്ക് പോയപ്പോള്‍ എനിക്കൊരു ആത്മവിശ്വാസമില്ലായ്മ തോന്നിയിരുന്നു. ഇടയ്ക്ക് സംവിധായകന്‍ ജീത്തു ജോസഫും സ്റ്റുഡിയോയില്‍ വന്നു.
‘കുഴപ്പമൊന്നുമില്ല. ഇയാള് തന്നെ പാടിയിട്ടു പോയാല്‍ മതി. ഞങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം ഇഷ്ടപ്പെട്ടു. എത്രദിവസമെടുത്താലും ഇവിടുന്ന് തീര്‍ത്തിട്ട് പോയാല്‍ മതി’യെന്ന് ജീത്തുജോസഫ് പറഞ്ഞപ്പോള്‍ ഒരു ആത്മവിശ്വാസം തോന്നി. അവര്‍ക്കെന്നില്‍ വിശ്വാസമുണ്ടെങ്കില്‍ പിന്നെ എന്നെ ഞാന്‍ തന്നെ വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ.
പാട്ട് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. വ്യത്യസ്തതയുള്ള പാട്ടാണ്, ഒരു എക്‌സോട്ടിക്ക് ഫീലുണ്ടെന്നൊക്കെ എല്ലാവരും പറഞ്ഞു. റഫ് മിക്‌സ് കേട്ടപ്പോള്‍ത്തന്നെ ഇഷ്ടമായി, നന്നായി വന്നിട്ടുണ്ടെന്ന് ലാലേട്ടനും പറഞ്ഞു’, സൊനോബിയ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക