സഞ്ജു എല്ലാവരെയും നിരാശപ്പെടുത്തുന്നു: സൈമണ്‍ ഡൂള്‍
Sports News
സഞ്ജു എല്ലാവരെയും നിരാശപ്പെടുത്തുന്നു: സൈമണ്‍ ഡൂള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th December 2023, 5:57 pm

ഡിസംബര്‍ 19ന് സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശേഷം 46.2 ഓവറില്‍ 211 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 42.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിനത്തില്‍ നിലവില്‍ 1-1 ന് സമനിലയാണ് ഇരുവരും.

എന്നാല്‍ മത്സരത്തില്‍ അവസരം ലഭിച്ചിട്ടും മലയാളി താരം സഞ്ജു സാംസണ്‍ ആരാധകരെ ക്രിക്കറ്റ് നിരീക്ഷകരേയും നിരാശപ്പെടുത്തുകയായിരുന്നു. ഗെയിം ചേഞ്ചര്‍ ആവാന്‍ പറ്റിയ അഞ്ചാം സ്ഥാനക്കാരന്‍ ആയിട്ടായിരുന്നു സഞ്ജുവിനെ സജ്ജമാക്കി വെച്ചത്. എന്നാല്‍ 23 പന്തില്‍ നിന്നും ഒരു ബൗണ്ടറി അടക്കം 12 റണ്‍സ് മാത്രമാണ് താരം താരം നേടിയത്. 52.17 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഏറെ കാലത്തിനു ശേഷമാണ് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ലഭിക്കുന്നത് എന്നാല്‍ ആ അവസരം മുതലാക്കാന്‍ കഴിയാതെ നിരാശപ്പെടുത്തിയ സഞ്ജുവിനെക്കുറിച്ച് സൈമണ്‍ ഡൂള്‍ സംസാരിച്ചു.

‘അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ ബാക്ക് ടു ബാക്ക് ഗെയിമിനുള്ള അവസരമുണ്ട്, തികച്ചും അസാധാരണമായ രീതിയിലായിരുന്നു സഞ്ജു പുറത്തായത്. അവന്‍ പുറത്തു പോകാതിരിക്കാന്‍ ഉള്ള വഴികളാണ് തേടുന്നത്. അവന്‍ അവന്റെ ശരീരത്തിന്റെ ചെറിയ ഷഫിളാണ് കളിക്കുന്നത്. അത് അല്പം ചുറ്റിക്കുന്നതാണ്, അത് അപകടം പിടിച്ചതാണ്. സ്റ്റമ്പിന് പുറത്തുള്ള ഷോട്ടുകള്‍ കളിക്കുമ്പോള്‍ അവന്റെ ആംഗില്‍ ഒതുങ്ങുന്നു. ഒരു ക്ലാസിക്കല്‍ സ്‌ട്രൈറ്റ് ബാറ്റ് ഷോട്ട് അല്ല ഉദ്ദേശിക്കുന്നത്. ഓഫ് സ്റ്റാമ്പിനുള്ള പന്താണത്. അവനെ പൂര്‍ണമായിട്ടും സ്‌നേഹിക്കുന്നവരുണ്ട് അവന്‍ കളിക്കുന്നത് കാണുന്നത് അത്രയ്ക്ക് രസമാണ്. സഞ്ജുവിന്റെ പ്രശ്‌നം അവന്‍ മറ്റെല്ലാ സമ്മര്‍ദവും എടുക്കുന്നതാണ്,’സൈമണ്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കയുടെ ബൗളര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ ഓവരിലാണ് സഞ്ജു എഡ്ജില്‍ ബൗള്‍ഡ് ആവുന്നത്. ടീം സ്‌കോര്‍ 136ന് നാല് വിക്കറ്റ് എന്ന നിലയിലായപ്പോഴാണ് താരം കൂടാരം കയറിയത്.

അതേസമയം സൗത്ത് ആഫ്രിക്കയുമായുള്ള ഏകദിനത്തില്‍ അവസരം ലഭിച്ചെങ്കിലും താരം ചെറിയ ഫോര്‍മാറ്റുകളില്‍ മികവ് തെളിയിക്കുമെന്ന് ആകാശ് ചോപ്രയും ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ഏഷ്യ കപ്പിലും ലോകകപ്പിലും താരത്തെ കളിപ്പിച്ചിട്ടില്ല എന്നതും ആകാശ് ചോപ്ര എടുത്തുകാട്ടി. മാത്രമല്ല താരത്തിന്റെ സ്ഥിരത നഷ്ടപ്പെടുന്നത് മറ്റു ഫോര്‍മാറ്റുകളില്‍ ഉള്‍പ്പെടുത്താതാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

Content Highlight: Simon Doole said Sanju disappoints everyone