ന്യൂദല്‍ഹി: അസം മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ഹിമന്ത ബിശ്വ ശര്‍മ്മയെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഹിമന്തയുടെ പഴയൊരു പ്രസ്താവന ട്വീറ്റ് ചെയ്തായിരുന്നു സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്.
‘മാസ്‌ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകും. അസമില്‍ കൊവിഡ് ഇല്ല- അസം മുഖ്യമന്ത്രി,’ സിദ്ധാര്‍ത്ഥ് ട്വിറ്ററിലെഴുതി. അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തിയത്. അസമില്‍ കൊവിഡ് ഇല്ല. അതുകൊണ്ട് തന്നെ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ട. മാസ്‌ക് ധരിക്കേണ്ട ആവശ്യം വന്നാല്‍ ജനങ്ങളെ അറിയിക്കാം. അപ്പോള്‍ ധരിച്ചാല്‍ മതിയെന്നായിരുന്നു ഹിമന്ത പറഞ്ഞത്.
തുടര്‍ന്ന് ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങളുയര്‍ന്നപ്പോഴും തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഹിമന്ത പറഞ്ഞത്.
തന്റെ പ്രസ്താവന തമാശയായി തോന്നുന്നവര്‍ അസമില്‍ വന്നു നോക്കൂവെന്നായിരുന്നു ഹിമന്തയുടെ മറുപടി.
“Mask pehnega toh beauty parlour kaise salega? Assam main Covid nahi hai” #AssamCM
‘മാസ്‌ക് ധരിക്കണ്ട എന്ന് ഞാന്‍ പറഞ്ഞത് തമാശയായി തോന്നുവരുണ്ടെങ്കില്‍ നിങ്ങള്‍ അസമിലേക്ക് വരൂ. കൊവിഡിനെ എങ്ങനെയാണ് പിടിച്ചുകെട്ടിയതെന്ന് കാണിച്ചുതരാം. ദല്‍ഹി, മഹാരാഷ്ട്ര, കേരള എന്നിവിടങ്ങളില്‍ നിന്നെല്ലാം വളരെ മികച്ച രീതിയിലാണ് അസമില്‍ കൊവിഡിനെ പ്രതിരോധിക്കുന്നത്,’ എന്നായിരുന്നു ഹിമന്ത പറഞ്ഞത്.
എല്ലാവര്‍ഷവും പോലെ ഇത്തവണയും തങ്ങള്‍ അസമിന്റെ തനത് ഉത്സവമായ ബിഹു ആഘോഷിക്കുമെന്നും യാതൊരു നിയന്ത്രണങ്ങളുമുണ്ടാകില്ലെന്നും ഹിമന്ത പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക