കര്‍ണാടക നിയമസഭ പ്രതിപക്ഷ നേതാവായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് തീരുമാനിച്ചു. അതേ സമയം തന്നെ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതികളില്‍ ഒന്നായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് സിദ്ധരാമയ്യയെ ഒഴിവാക്കി.
മുതിര്‍ന്ന നേതാവ് എസ്.ആര്‍ പാട്ടിലിനെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് സ്ഥാനത്തെ ചൊല്ലി നേതാക്കള്‍ക്കിടയില്‍ മത്സരം രൂപപ്പെട്ടിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കിയത് സിദ്ധരാമയ്യക്കേറ്റ അടിയാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാര്‍ താഴെ വീഴാന്‍ കാരണമായത് സിദ്ധരാമയ്യയാണ് എന്ന പാര്‍ട്ടിക്കകത്ത് നിന്നുള്ള പരാതികളാണ് ഹൈക്കമാന്‍ഡിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ