സണ്ണി വെയ്നിനോട് സംസാരിക്കാൻ ക്ഷമ വേണമെന്ന് നടൻ സിദ്ധാർഥ് ഭരതൻ. സണ്ണി ഒരു വാചകം പറഞ്ഞു തീർക്കാൻ സമയമെടുക്കുമെന്ന് സിദ്ധാർഥ് പറഞ്ഞു. തങ്ങൾ എക്സൈറ്റഡ് ആയിട്ട് ഒരു കാര്യം സണ്ണിയോട് പറഞ്ഞ് അവന്റെ മറുപടി കേൾക്കുമ്പോൾ ആ ആവേശമെല്ലാം പോകുമെന്ന് സിദ്ധാർഥ് കൂട്ടിച്ചേർത്തു. തങ്ങളുടെ പുതിയ ചിത്രമായ വേലയുടെ വിശേഷങ്ങൾ സണ്ണി വെയ്‌നിന്റെ കൂടെ പങ്കുവെക്കുകയായിരുന്നു സിദ്ധാർഥ് ഭരതൻ.
‘സണ്ണിയും ഞാനും ആദ്യമായിട്ട് അഭിനയിക്കുന്ന സിനിമയാണിത്. സണ്ണി മനുഷ്യനായിട്ടും അടിപൊളിയാണ്, ആക്ടർ ആയിട്ടും അടിപൊളിയാണ് .
നമ്മുടെയൊക്കെ സംസാര രീതി കുറച്ച് ഹൈ ആണല്ലോ. സണ്ണി ഒരു സെന്റെൻസ് തീർക്കുമ്പോഴേക്കും സമയമെടുക്കും. നമുക്ക് ക്ഷമ വേണം.
സണ്ണിയോട് സംസാരിക്കുമ്പോൾ നമ്മൾ ഹൈപ്പർ ആയി പറയുന്നത് കുറച്ച് കുറഞ്ഞ് കിട്ടും.
നമ്മൾ എക്സ്സൈറ്റഡ് ആയിട്ട് എടാ ഇന്നതെന്ന് പറഞ്ഞു വരുമ്പോൾ സണ്ണി ‘അത് ഞാൻ’ എന്ന് പറഞ്ഞു വരുമ്പോഴേക്കും നമ്മുടെ എക്സൈറ്റ്മെന്റ് പോയിട്ടുണ്ടാകും. ഇവന് ഗ്രാസ്‌പിങ് ഫാസ്റ്റാണ് പക്ഷേ പുള്ളിയുടെ റിയാക്ഷൻ സ്‌ലോയാണ്. മനസ്സിൽ വാക്കുകൾ തിരഞ്ഞ് പിടിക്കുന്നത് ആയിരിക്കും. ഉള്ളിനുള്ളിൽ നടക്കുന്നത് ഞാനിത് എങ്ങനെ പറഞ്ഞാൽ കറക്ട് ആവും എന്നതാവും,’ സിദ്ധാർഥ് ഭരതൻ പറഞ്ഞു.
ഈ സമയം കൂതറ സിനിമയുടെ ലൊക്കേഷനിൽ വെച്ച് തെന്നിന്ത്യൻ താരം ഭരത് ‘പറയുന്നുണ്ടെകിൽ പറയെടാ അല്ലെങ്കിൽ ഞാൻ പോയിട്ട് ഒരു ചായ കുടിച്ചിട്ട് വരട്ടെ’എന്ന് പറഞ്ഞിരുന്നെന്നും സണ്ണി വെയ്ൻ പറയുന്നുണ്ട്.
‘കൂതറ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഭരത് തമിഴ് ആണല്ലോ പറയുക. ഞാൻ ഇങ്ങനെ പറഞ്ഞു പറഞ്ഞു വരുമ്പോൾ ‘പറയുന്നുണ്ടെകിൽ പറയെടാ അല്ലെങ്കിൽ ഞാൻ പോയിട്ട് ഒരു ചായ കുടിച്ചിട്ട് വരട്ടെ എന്ന് ഭരത് പറഞ്ഞിരുന്നു,’ സണ്ണി വെയ്ൻ കൂട്ടിച്ചേർത്തു.
അതേസമയം ഷെയിൻ നിഗവും സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘വേല’. ക്രൈം ഡ്രാമ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. എം.സജാസിന്റെതാണ് തിരക്കഥ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം നവംബർ10 ന് തിയേറ്ററുകളിൽ എത്തും.
Content Highlight: Sidarth barathan about Sunny wayne speaking speed