ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം പുരോഗമിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം അരങ്ങേറുന്നത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ, അഹമ്മദാബാദിലും വിജയം സ്വന്തമാക്കി പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനാണ് ഒരുങ്ങുന്നത്.
മത്സരത്തില്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ വിരാട് കോഹ്‌ലിയെ ഒപ്പം കൂട്ടി ഗില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് അടിത്തറയിട്ടത്.
വിരാട് 52 റണ്‍സിന് പുറത്തായെങ്കിലും ഗില്‍ തന്റെ ക്ലാസിക് ബാറ്റിങ് തുടരുകയാണ്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ ഗില്‍, മൂന്നാം മത്സരത്തില്‍ നേടിയ അര്‍ധ സെഞ്ച്വറി സെഞ്ച്വറിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്തിരിക്കുകയാണ്.
ODI CENTURY NO.7 for @ShubmanGill 👏👏
A stroke filled innings from the vice-captain as he brings up a fine 💯
He’s been in terrific form this series!#TeamIndia #INDvENG @IDFCFIRSTBank pic.twitter.com/dnJq0IaLS3
— BCCI (@BCCI) February 12, 2025
മൂന്നാം മത്സരത്തില്‍ 25 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഒരു ഒരു തകര്‍പ്പന്‍ റെക്കോഡും ഗില്ലിനെ തേടിയെത്തി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2,500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്.
Stat Alert – Shubman Gill is now the fastest batter to 2500 runs in ODIs 💪💪
He gets to the mark in his 50th innings. #TeamIndia | @ShubmanGill pic.twitter.com/SJQ0Al7MUx
— BCCI (@BCCI) February 12, 2025
കരിയറിലെ 50ാം ഇന്നിങ്‌സിലാണ് ഗില്‍ ഈ നേട്ടത്തിലെത്തിയത്. ഇതോടെ 50ഓ അതില്‍ താഴെയോ മാത്രം കളിച്ച് 2,500 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടവും ഗില്‍ സ്വന്തമാക്കി.
നേരത്തെ 53 ഇന്നിങ്‌സുകളില്‍ നിന്നും 2,500 റണ്‍സ് മാര്‍ക് പിന്നിട്ട സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം ഹാഷിം അംലയുടെ പേരിലാണ് നേരത്തെ ഈ റെക്കോഡുണ്ടായിരുന്നത്.
കരിയറിലെ 50ാം മത്സരത്തില്‍ താരം സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. നേരിട്ട 95ാം പന്തിലാണ് ഗില്‍ ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത്.
ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നേരത്തെ ടെസ്റ്റ് സെഞ്ച്വറിയും ടി-20ഐ സെഞ്ച്വറിയും ഐ.പി.എല്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ താരം ഇപ്പോള്‍ തന്റെ ഭാഗ്യ ഗ്രൗണ്ടില്‍ അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
Jubilation as @ShubmanGill gets to a fine CENTURY!
Keep at it, young man 🙌🙌
Live – https://t.co/S88KfhFzri… #INDvENG@IDFCFIRSTBank pic.twitter.com/Xbcy6uaO6J
— BCCI (@BCCI) February 12, 2025
അതേസമയം, മത്സരം 32 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 97 പന്തില്‍ 104 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 38 പന്തില്‍ 48 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.
Content highlight: Shubman Gill becomes the fastest batter to complete 2,500 ODI runs