ദുബായ്: വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നുവിനെ(20) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലില്‍ പ്രവാസലോകം. തിങ്കളാഴ്ച രാത്രി വരെ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു.
തിങ്കളാഴ്ച ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ഭര്‍ത്താവിനൊപ്പം 22 മണിക്കൂര്‍ മുമ്പാണ് റിഫ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റോറിയില്‍ റിഫ സന്തോഷവതിയായിട്ടാണ് കാണുന്നത്.
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഏറെ ആരാധകരുള്ള വ്ളോഗറാണ് റിഫ. ഫാഷന്‍, ഫുഡ്, യാത്ര തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇവരുടെ വ്ളോഗിങ്.
റിഫ മെഹ്നു 919 എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ മുപ്പതിനായിരത്തിലധികം പേരാണ് പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുപതിനായിരത്തിലധികം ഫോളോവേഴ്സുമുണ്ട്. ടിക്ടോകിലും സജീവമാണ്. ടിക്ടോകില്‍ രണ്ട് ലക്ഷത്തോളം പേര്‍ ഇവരെ ഫോളോ ചെയ്യുന്നുണ്ട്.
View this post on Instagram
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20)യെ ഇന്ന് പുലര്‍ച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരനാട്ടില്‍വീട്ടില്‍ റിഫ ഷെറിന്‍ എന്ന റിഫ ഭര്‍ത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരില്‍ വ്ലോഗിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മെഹ്നാസിനൊപ്പം ആഴ്ചകള്‍ക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തര്‍ത്തകര്‍ അറിയിച്ചു.
View this post on Instagram
CONTENT HIGHLIGHTS: shocked by the death of 20-year-old vlogger and album star Rifa Mehne in Dubai