ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായിരുന്നു ആസിഫ് അലി നായകനായ രേഖാചിത്രം. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം ഡ്രാമാ ത്രില്ലര്‍ ഴോണറില്‍ പെടുന്നതായിരുന്നു. ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററിയായി കഥ പറഞ്ഞ ചിത്രത്തില്‍ അനശ്വര രാജനായിരുന്നു നായിക. മമ്മൂട്ടിയുടെ എ.ഐ സാന്നിധ്യവും ചിത്രത്തെ വ്യത്യസ്തമാക്കി.
മനോജ് കെ. ജയനായിരുന്നു ചിത്രത്തില്‍ വില്ലനായി എത്തിയത്. വിന്‍സെന്റ് എന്ന കഥാപാത്രമായി ഗംഭീര പെര്‍ഫോമന്‍സാണ് മനോജ് കെ. ജയന്‍ കാഴ്ചവെച്ചത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. ഒരുപാട് സൂക്ഷ്മാഭിനയത്തിന് സാധ്യതയുള്ള വേഷമാണ് വിന്‍സെന്റ് എന്ന കഥാപാത്രമെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു.
അധികം ഡയലോഗുകളില്ലാതെ മുഖഭാവങ്ങളിലൂടെ ആശയവിനിമയം നടത്തേണ്ട കഥാപാത്രമായിരുന്നു അതെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ടി.വിയില്‍ വാര്‍ത്ത കണ്ട ശേഷം മകനോട് സംസാരിക്കുന്ന സീന്‍ ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നെന്നും മനോജ് കെ. ജയന്‍ പറയുന്നു. ചിത്രം കണ്ട ശേഷം മമ്മൂട്ടി തന്നെ വിളിച്ചിരുന്നെന്നും താനാണ് ഈ സിനിമയിലെ ഹീറോയെന്ന് അദ്ദേഹം പറഞ്ഞെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.
സ്വന്തം പങ്കാളിക്കായി കുറ്റകൃത്യം ഏറ്റ ശേഷം അവരെ ജയിലിലേക്ക് പറഞ്ഞയക്കാന്‍ ആഗ്രഹമില്ലാത്ത കഥാപാത്രമാണ് തന്റേതെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. അതിനെക്കാള്‍ ഭേദം അവരെ കൊല്ലുന്നതാണ് തീരുമാനിക്കുന്നതൊക്കെ സ്‌നേഹത്തിന്റെ ഔന്നത്യമാണെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ദീപികയോട് സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.
‘രേഖാചിത്രത്തിലെ വിന്‍സെന്റ് എന്ന കഥാപാത്രം കുറച്ചധികം വെല്ലുവിളികള്‍ ഉള്ളതായിരുന്നു. ഒരുപാട് സൂക്ഷ്മാഭിനയം ഡിമാന്‍ഡ് ചെയ്യുന്ന ക്യാരക്ടറാണത്. അധികം ഡയലോഗുകള്‍ ആ കഥാപാത്രത്തിനില്ല. മുഖഭാവങ്ങളിലൂടെയാണ് പല കാര്യത്തിലും ആശയവിനിമയം നടത്തുന്നത്. ടി.വിയില്‍ വാര്‍ത്ത കണ്ട ശേഷം മകനോട് സംസാരിക്കുന്ന സീന്‍ അത്തരത്തിലൊന്നാണ്.
സിനിമ കണ്ട ശേഷം മമ്മൂക്ക വിളിച്ചിരുന്നു. ‘ഈ സിനിമയില്‍ നിങ്ങളും ഒരു ഹീറോയാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാരണം, സ്വന്തം ഭാര്യക്ക് വേണ്ടി കുറ്റം ഏല്‍ക്കാന്‍ അയാള്‍ തയാറാവുകയാണ് ആ പ്രായത്തില്‍ അവരെ ജയിലിലേക്ക് പറഞ്ഞയക്കാന്‍ വിന്‍സെന്റിന് താത്പര്യമില്ല. അതിനെക്കാള്‍ ഭേദം അവരെ കൊല്ലുന്നതാണ് എന്ന് അയാള്‍ മനസിലാക്കുന്നുണ്ട്. സ്‌നേഹത്തിന്റെ ഔന്നത്യമാണ് അത്,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: Manoj K Jayan shares the comment of Mammootty after Rekhachithram