Kerala
ശബരിമല വിഷയം; തിങ്കളാഴ്ച കേരളത്തില്‍ ശിവസേന ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 29, 08:48 am
Saturday, 29th September 2018, 2:18 pm

തിരുവനന്തപുരം: തിങ്കളാഴ്ച കേരളത്തില്‍ ശിവസേന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.


ALSO READ: ഉത്പാദന ക്ഷമതയില്ലെന്നു പഴികേട്ട ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന് കഴിഞ്ഞ വര്‍ഷം റെക്കോഡ് വിറ്റുവരവ്; റാഫേല്‍ വിമാനങ്ങളും കുറ്റമറ്റ രീതിയില്‍ നിര്‍മിച്ചേനെയെന്ന് ഉദ്യോഗസ്ഥന്‍


ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലവിലേത് പോലെ നിലനിര്‍ത്തണം എന്നതാണ് ശിവസേന ഉയര്‍ത്തുന്ന ആവശ്യം. മറ്റ് ഹിന്ദുസംഘടനകളും ഹര്‍ത്താലില്‍ സഹകരിക്കുമെന്ന് ശിവസേന നേതാക്കള്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിധി പുനപരിശോധിക്കാന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കും എന്നും ശിവസേന നേതാക്കള്‍ പറഞ്ഞു.


ALSO READ: പി.എസ്.സി ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് പല വെബ്‌സൈറ്റുകളില്‍ നിന്ന് കോപ്പിയടിച്ച്; തെളിവുകള്‍ സഹിതം ഉദ്യോഗാർത്ഥികളുടെ പരാതി


ആര്‍.എസ്.എസ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് മറ്റ് അജണ്ടകള്‍ ഉള്ളത് കൊണ്ടാണെന്നാണ് ശിവസേന ആരോപിക്കുന്നത്.

അവസരം മുതലെടുക്കാനുള്ള ശിവസേനയുടെ ശ്രമമായാണ് പലരും ഹര്‍ത്താലിനെ വിലയിരുത്തുന്നത്.