[share]
[]ഇത് കോംപാക്ട് എസ് യു വികളുടെ കാലമാണ്. റെനോ ഡസ്റ്റര്‍, ഫോഡ് ഇക്കോസ്‌പോര്‍ട് , നിസാന്‍ ടെറാനോ എന്നിങ്ങനെ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള കോംപാക്ട് എസ്‌യുവികളാണ് എത്തുന്നത്.
ഇവയോട് മത്സരിക്കാനുള്ള മോഡലുകളെ ഫോക്‌സ്‌വാഗണും ടാറ്റയും ജനറല്‍ മോട്ടോഴ്‌സും ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് അവതരിപ്പിച്ച കണ്‍സപ്റ്റ് മോഡലാണ് ഷെവര്‍ലെ അഡ്ര.
കോംപാക്ട് എസ്‌യുവിയാണെങ്കിലും കൂടുതല്‍ വലുപ്പം തോന്നിക്കുന്ന മസ്‌കുലാര്‍ രൂപമാണ് അഡ്രയുടേത്. തികച്ചും ഓഫ് റോഡ് എസ്!യുവി ലുക്ക് നല്‍കിയതില്‍ ഷെവര്‍ലെ ഡിസൈനര്‍മാരെ അംഗീകരിക്കാതെ വയ്യ.
ബോഡിക്ക് ചുറ്റുമായി നല്‍കിയിരിക്കുന്ന കറുപ്പ് നിറമുള്ള സൈഡ് ക്ലാഡിങ്ങുകള്‍ വാഹനത്തിന്റെ ഭംഗികൂട്ടുന്നു. ജനറല്‍ മോട്ടോഴ്‌സിന്റെ ഗാമ 2 പ്ലാറ്റ്‌ഫോമിലാണ് അഡ്ര നിര്‍മ്മിച്ചിരിക്കുന്നത്.
ബാംഗ്ലൂരിലെ ജിഎം ടെക്‌നിക്കല്‍ സെന്ററിലായിരുന്നു അഡ്രയുടെ രൂപകല്‍പ്പന. അതിനാല്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന ഒരു മോഡലായിരിക്കും ഇതെന്നു തീര്‍ച്ച.
പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ അഡ്രയ്ക്കുണ്ടാകും. സെയില്‍ മോഡലുകളുടെ തരം 1.2 ലിറ്റര്‍ പെട്രോള്‍ , 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയായിരിക്കും ഇതിനും ഉപയോഗിക്കുക.
അഡ്ര കണ്‍സപ്റ്റ് മോഡലിന് 4.2 മീറ്റര്‍ നീളമുണ്ട്. എന്നാല്‍ ഈ കണ്‍സപ്റ്റ് മോഡല്‍ പ്രൊഡക്ഷന്‍ ലൈനില്‍ എത്തുമ്പോള്‍ നീളം നാലു മീറ്ററില്‍ ഒതുക്കിയേക്കും.
കാരണം എക്‌സൈസ് തീരുവയിലെ ഇളവ് നഷ്ടപ്പെടുത്തുന്നത് ബുദ്ധിയല്ലല്ലോ. 2015 ല്‍ ഷെവിയുടെ കോംപാക്ട് എസ്!യുവി വിപണിയിലെത്താനാണ് സാധ്യത.