കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ജീവിതം ദുരിതത്തിലായി പോയ മനുഷ്യരെ സഹായിക്കുന്നതിന് വേണ്ടി പണം കണ്ടെത്തുന്നതിന് വേണ്ടി ‘ഐ ഫോര്‍ ഇന്ത്യ’ എന്ന ലൈവ് കണ്‍സേര്‍ട്ടില്‍ ബോളിവുഡ് താരങ്ങള്‍ ഒന്നിച്ചിരുന്നു.
അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ഹൃതിക് റോഷന്‍, ആയുഷ്മാന്‍ ഖുറാന എന്നീ താരങ്ങളെല്ലാം കണ്‍സേര്‍ട്ടില്‍ പങ്കെടുത്തു. ആരാധകരോട് ദരിദ്രരെ സഹായിക്കുന്നതിനായി മുന്നോട്ട് വരുവാനും തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുവാനും താരങ്ങള്‍ ആവശ്യപ്പെട്ടു.
ഷാരൂഖ് ഖാന്‍ റാപ്പര്‍ ബാദ്ഷാ ചിട്ടപ്പെടുത്തിയ ‘സബ് സഹി ഹോവ ജായേഗ’ എന്നീ ഗാനമാണ് പാടിയത്. ഷാരൂഖ് ഖാന്റെ മകന്‍ അബ്‌റാമും വീഡിയോയില്‍ വന്നിരുന്നു.
Extremely grateful to #IforIndia, @Its_Badshah & @cacklerraj for music, lyrics & for working overnight. Thanks Sunil for the edit. All so that I could sing. Ab bhai,lockdown mein mujhe gaate hue bhi jhelna padhega. AbRam is saying ‘papa enough now!’ Par Sab Sahi Ho Jaayega! pic.twitter.com/T7eLzBuC9Q
— Shah Rukh Khan (@iamsrk) May 3, 2020
ഷാരൂഖ് ഖാന്റെ വീഡിയോയില്‍ നിന്ന് മറ്റൊരു കാര്യം കണ്ടെത്തിയ നെറ്റിസണ്‍സ് ഇപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. തന്റെ സ്വീകരണമുറിയില്‍ ഷാരൂഖ് ഗണപതി വിഗ്രഹവും വിശുദ്ധ ഖുറാനും സൂക്ഷിച്ചിരിക്കുന്നതാണ് നെറ്റിസണ്‍സിന്റെ അഭിനന്ദനങ്ങള്‍ക്ക് കാരണമായത്. നിരവധി ട്വീറ്റുകളാണ് ഷാരൂഖിനെ അഭിനന്ദിച്ച് വന്നത്.
Ganesh bhi milega, Quran bhi milega… Ye SRK ka Mannat hai sahab, yaha aapko har dharm milega.
The image that truly described #IForIndia @iamsrk 🙏🙏 pic.twitter.com/mxZh2ilJmx
— JUST A FAN. (@iamsrk_brk) May 4, 2020
Left mein Ganpati
Right mein Quran
The Most Secular Person 🙏❤️@iamsrk ❤️❤️
Pride of India 🇮🇳#IForIndia pic.twitter.com/oCKNnv66R3— 😎SOURAV SRKIAN DAS😎 (@SrkianDas03) May 4, 2020
” On The left idol of Lord #Ganesha And #Quran On The Right Side This Is The Beauty Of My Favorite Actor Shah Rukh Khan. @iamsrk @gaurikhan #ShahRukhKhan pic.twitter.com/gIHJEyDA8g
— Ayansrkian (@qaziayan_) May 4, 2020
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.