ന്യൂദല്‍ഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് യാദവിന് ലുട്ടിയന്‍സ് ബംഗ്ലാവ് ഒഴിയാന്‍ രണ്ട് മാസത്തെ സമയം കൂടി അനുവദിച്ചു. നേരത്തെ 15 ദിവസത്തിനുള്ളില്‍ ഒഴിയണമെന്നായിരുന്നു ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവിനെതിരെ ശരദ് യാദവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ശരദ് യാദവിന് ബംഗ്ലാവ് ഒഴിയാന്‍ രണ്ട് മാസം സമയം അനുവദിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന്
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ ബെഞ്ചിനെ അറിയിച്ചു.
രാജ്യസഭാ എം.പി എന്ന നിലയിലായിരുന്നു ശരദ് യാദവിന് ബംഗ്ലാവ് അനുവദിച്ചത്. എന്നാല്‍ ജെ.ഡി.യുവില്‍ നിന്ന് 2017 ല്‍ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു. അയോഗ്യനാക്കിയിട്ടും നാല് വര്‍ഷം ബംഗ്ലാവില്‍ ശരദ് യാദവ് താമസിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മാര്‍ച്ച് 30 ന് ബംഗ്ലാവ് ഒഴിയാന്‍ കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ 22 വര്‍ഷമായി താന്‍ താമസിക്കുന്ന ഔദ്യോഗിക വസതി ഒഴികെ എം.പി എന്ന നിലയില്‍ തനിക്ക് ലഭ്യമായ സൗകര്യങ്ങള്‍ സ്വമേധയാ ഉപേക്ഷിച്ചിരുന്നെന്ന് അഭിഭാഷകന്‍ ജാവേദുര്‍ റഹ്‌മാന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ യാദവ് പറഞ്ഞു.
Content Highlightsgets 2 months to vacate bungalow