തെന്നിന്ത്യന്‍ താരം സമാന്ത റൂത്ത്പ്രഭുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ശാകുന്തള’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനായി കാത്തിരിക്കുകയായിരുന്നു കുറച്ചു നാളുകളായി ആരാധകര്‍. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ശാകുന്തളത്തിന്റെ പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്.
‘അഭിഞ്ജാനശാകുന്തളം’ എന്ന ക്ലാസിക് കൃതിയെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഈ കൃതിയുടെ ഒട്ടനവധി ആവിഷ്‌ക്കാരങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകന്‍ കണ്ടുംകഴിഞ്ഞു.
നാടകമായും സിനിമയായുമെല്ലാം പരിചിതമാണ് ഈ പ്രണയകാവ്യവും ഇതിലെ കഥാപാത്രങ്ങളും. ഇതിന്റെ പുനരാവിഷ്‌കാരം എന്ന നിലയിലാണ് പ്രേക്ഷകര്‍ ‘ശാകുന്തള’ത്തിനായി കാത്തിരിക്കുന്നത്.
Presenting ..
Nature’s beloved..
the Ethereal and Demure.. “Shakuntala” from #Shaakuntalam 🤍 #ShaakuntalamFirstLook@Samanthaprabhu2 @Gunasekhar1 @ActorDevMohan #ManiSharma @neelima_guna @GunaaTeamworks @DilRajuProdctns @SVC_official @tipsofficial #MythologyforMilennials pic.twitter.com/q4fCjyfnth— Samantha (@Samanthaprabhu2) February 21, 2022
കേട്ട് പഴകിയ മിത്തുകളില്‍ നിന്ന് വ്യത്യസ്തമായി ശകുന്തളയുടെ കണ്ണിലൂടെയാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമാന്തയെ കേന്ദ്രകഥാപാത്രമാക്കി ഗുണശേഖര അണിയിച്ചൊരുക്കുന്ന തെലുങ്ക് ചിത്രത്തില്‍ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുന്നത്.
‘രുദ്രമാദേവി’ക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്ന് ഗുണ ടീംവര്‍ക്ക്‌സ് ആന്റ് ദില്‍ രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്.
ചിത്രത്തില്‍ മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. ശാകുന്തളത്തില്‍ വേഷമിടുന്ന ഒട്ടുമിക്ക മിക്കതാരങ്ങളും മലയാളികള്‍ക്ക് സുപരിചിതരാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചിരുന്നു.
Content Highlights: Shakunthalam first look poster taken over by fans