ഡോക്ടറേറ്റ് കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്; പുതിയ വിശദീകരണവുമായി ഷാഹിദ കമാല്‍
Kerala News
ഡോക്ടറേറ്റ് കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്; പുതിയ വിശദീകരണവുമായി ഷാഹിദ കമാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th November 2021, 6:06 pm

തിരുവനന്തപുരം: വ്യാജ ഡോക്ടറേറ്റ് ആരോപണത്തില്‍ പുതിയ വിശദീകരണവുമായി വനിത കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍.

വ്യാജഡോക്ടറേറ്റുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ ലോകായുക്തയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഷാഹിദ കമാല്‍ പുതിയ വാദങ്ങളുമായി എത്തിയത്.

കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാല്‍ ലോകായുക്തയക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്.

വനിതാകമ്മിഷന്‍ അംഗമാകാനും തെരഞ്ഞടുപ്പില്‍ മത്സരിക്കാനും ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന ആരോപണം ഉന്നയിച്ച വട്ടപ്പാറ സ്വദേശിയുടെ പരാതിയിലാണ് പുതിയ വിശദീകരണം.

സാമൂഹിക രംഗത്ത് താന്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഓണററി ഡോക്ടറേറ്റാണിതെന്നാണ് അവരുടെ വിശദീകരണം.

തന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ തെറ്റുകളുണ്ടെന്നും ഷാഹിദാ കമാല്‍ സമ്മതിച്ചിട്ടുണ്ട്. 2009 ലും 2011ലും തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത വച്ചതില്‍ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്.

 

വിയറ്റ്‌നാമിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദ കമാല്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.

പല പ്രമുഖര്‍ക്കും പ്രസ്തുത സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്നുണ്ടെന്നും, അത്തരമൊരു ഡോക്ടേറ്റ് സ്വീകരിക്കുന്നതിലോ, പേരിനൊപ്പം വയ്ക്കുന്നതിലോ തെറ്റില്ലെന്നുമാണ് ഷാഹിദ കമാലിന്റെ വിശദീകരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Shahida Kamal has come out with a new explanation for the fake doctorate allegation.