Shaheen Bagh protest
ഷാഹിന്‍ബാഗ് പ്രക്ഷോഭത്തില്‍ സുപ്രീംകോടതി; 'അനിശ്ചിതകാലത്തേക്ക് പൊതുവഴി ഉപരോധിക്കാന്‍ ആരെയും അനുവദിക്കില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 10, 07:34 am
Monday, 10th February 2020, 1:04 pm

ന്യൂദല്‍ഹി: പൊതുവഴിയില്‍ അനിശ്ചിതകാല പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി ദല്‍ഹി സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ദല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ വിധി പറയുകയായിരുന്നു സുപ്രീംകോടതി.

‘കുറച്ച് കാലമായി പ്രതിഷേധം നടന്നുവരികയാണ്. പൊതുസ്ഥലത്ത് അനിശ്ചിത കാലത്തേക്ക് പ്രതിഷേധം നടത്താന്‍ കഴിയില്ല.’ സുപ്രീംകോടതി പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചശേഷം ഡിസംബര്‍ 15 മുതല്‍ ഷാഹീന്‍ബാഗ് അടച്ചിട്ടിരിക്കുകയാണ്.
പ്രതിഷേധം ട്രാഫിക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കാമെന്ന് ചൂണ്ടികാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.

നേരത്തെ വിഷയത്തില്‍ വാദം കേട്ട കോടതി ദല്‍ഹി തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്
വാദം കേള്‍ക്കല്‍ സുപ്രീംകോടതി ഫെബ്രുവരി 10 തിങ്കളാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.

ഫെബ്രുവരി ഒന്നിന് ഷാഹീന്‍ബാഗ് പ്രതിഷേധത്തിന് നേരെ വെടിവെപ്പ് നടന്നിരുന്നു.
ജയ്ശ്രീറാം വിളിച്ചുകൊണ്ട് കപില്‍ ഗുജ്ജാര്‍ എന്ന ആള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ