ന്യൂസിലാന്‍ഡ്-പാകിസ്ഥാന്‍ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഴ വില്ലനായി വന്നതോടെ അവസാനം നിമിഷങ്ങളില്‍ മത്സരം അഞ്ച് ഓവര്‍ ആക്കി ചുരുക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് ഓവറാക്കി മാറ്റിയ മത്സരത്തില്‍ വെറും രണ്ടു പന്തുകള്‍ മാത്രമാണ് പാകിസ്ഥാന് എറിയാന്‍ സാധിച്ചത്. അപ്പോഴേക്കും മഴ വീണ്ടും കളി തടസ്സപ്പെടുത്തിയതോടെ പൂര്‍ണമായും മത്സരം ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ കിവീസ് ഓപ്പണര്‍ ടിം റോബിന്‍സണെ ക്ലീന്‍ ബൗള്‍ഡ് ആക്കികൊണ്ട് ഷഹീന്‍ അഫ്രീദി മിന്നും പ്രകടനമാണ് നടത്തിയത്. ആദ്യ പന്തില്‍ ലെഗ് ബൈയിലൂടെ രണ്ട് റണ്‍സ് മാത്രമാണ് ന്യൂസിലാന്‍ഡ് നേടിയത്.
Normal services resumed for Shaheen Afridi. He doesn’t need any PR his bowling will become his PR. pic.twitter.com/6gRHSLLdEL
ഈ വിക്കറ്റ് നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഷഹീന്‍ അഫ്രീദി സ്വന്തമാക്കിയത്. ടി-20 ക്രിക്കറ്റില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമായി മാറാനാണ് പാകിസ്ഥാന്‍ പേസര്‍ക്ക് സാധിച്ചത്. ടി-20യില്‍ ആദ്യ ഓവറുകളില്‍ 47 വിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. ആദ്യ ഓവറുകളില്‍ 46 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ മറികടന്നു കൊണ്ടായിരുന്നു ഷഹീനിന്റെ മുന്നേറ്റം.