ജന്മാഷ്ടമിക്കും ക്രിസ്മസിനും ഈദിനും സിനിമ റിലീസ് ചെയ്യും, ഞാന്‍ ചെയ്യുന്നതല്ലേ ദേശീയോദ്ഗ്രഥനം; വീഡിയോ വൈറല്‍
ജവാന്‍ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലെ സൂപ്പര്‍ താരം
ഷാരൂഖ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു. ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത പത്താന്‍ എന്ന സിനിമയും ഇപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശിപ്പിക്കുന്ന ജവാനും ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന ഡങ്കിയെയും ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം ആഘോഷങ്ങളുടെ ഭഗമായി ബന്ധപ്പെടുത്തിയാണ് ഷാരൂഖ് സംസാരിക്കുന്നത്.
‘ജനുവരി 26 റിപ്പബ്ലിക് ഡേയ്ക്കണ് ഞങ്ങള്‍ തുടങ്ങിയത്. അന്ന് ഒരു പടം റിലീസ് ചെയ്തു(പത്താന്‍). ജന്‍മാഷ്ടമി, കൃഷ്ണന്റെ ജന്‍മദിനത്തില്‍ ഞങ്ങള്‍ ജവാനിറക്കി.
ഇനി പുതിയ വര്‍ഷം വരാന്‍ പോവുകയാണ്. അതിനായി ക്രിസ്മസിന് ഞങ്ങള്‍ ദങ്കിയുമായി വരും. പിന്നെ എന്റെ സിനിമ റിലീസ് ആവുന്ന ദിവസം പെരുന്നാള്‍(ഈദ്) അല്ലേ. ഞാന്‍ ചെയ്യുന്നതാണ് ദേശിയോദ്ഗ്രഥനം,’ ഷാരൂഖ് പറയുന്നു.
ഷാരൂഖിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. വിദ്വേഷ രാഷ്ട്രീയ കാലത്ത് താന്‍ എല്ലാ മതത്തിന്റെയും പ്രതിനിധിയാണെന്ന് ഉറപ്പിക്കുകയാണ് ഷാരൂഖ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് വരുന്ന കമന്റുകള്‍.
അതേസമയം, ഷാരൂഖ്- അറ്റ്ലി ചിത്രം ജവാന്‍ വലിയ വിജയമായിട്ടാണ് വിലയിരുത്തുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍
ആഗോള ബോക്സ് ഓഫീസില്‍ നിന്നും 696.67 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
ആദ്യദിനത്തില്‍ 129 കോടിയാണ് ചിത്രം നേടിയിരുന്നത്. ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്.
ഷാരൂഖിന്റെ ചിത്രമായ പത്താന്റെ റെക്കോഡും ജവാന്‍ മറികടന്നിരുന്നു. ആദ്യ ആഴ്ചയില്‍ തന്നെ ജവാന്‍ 500 കോടി നേടിയെന്നത് ഹിന്ദി സിനിമയിലെ റെക്കോഡ് ആണ്. ഇത്തരത്തിലാണ് കളക്ഷന്‍ പോകുന്നതെങ്കില്‍ പത്താന്റെ ലൈഫ് ടൈം കളക്ഷന്‍ ജവാന്‍ മറികടക്കും.
Content Highlight: Shah Rukh Khan’s words are getting attention