കൊച്ചി: മഹാരാജാസിന്റെ കോട്ട ചുവന്നു തന്നെ. കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ഒരൊറ്റ മൈനര്‍ സീറ്റൊഴികെ മുഴുവനും പിടിച്ചെടുത്ത് മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐയുടെ തകര്‍പ്പന്‍ വിജയം. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച വനിതളില്‍ ഏഴില്‍ ആറു പേരും വിജയിച്ചു.
ഒപ്പം ചെയര്‍ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത് ദളിത് പെണ്‍കുട്ടിയായ മൃദുലയാണെന്നതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരു മൈനര്‍ സീറ്റിലൊഴികെ എല്ലായിടത്തും വിജയം എസ്.എഫ്.ഐയ്ക്കു തന്നെയാണ്.
കെ,എസ്യുവിനേയും എ.ബി.വി.പിയേയും നിഷ്പ്രഭരാക്കിയാണ് എസ്.എഫ്.ഐയുടെ വിജയം.
ഇതാദ്യമായാണ് വിദ്യാര്‍ത്ഥികളെ നയിക്കാന്‍ ഒരു വനിതാ പ്രതിനിധിയെ പാര്‍ട്ടി മുന്നില്‍ നിര്‍ത്തിയത്. അന്നു മുതല്‍ തെരഞ്ഞെടുപ്പ് ക്ൂടുതല്‍ പ്രാധാന്യവും ശ്രദ്ധയും നേടി.
വൈസ് ചെയര്‍പേഴ്സണ്‍, സര്‍വകലാശാല യൂണിയന് പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിച്ച എസ്.എഫ്.ഐ വനിതാ പ്രതിനിധികളും വിജയിച്ചു കയറി.
വൈസ് ചെയര്പേഴ്സന് ഷഹാന മന്‍സൂര്‍, യുയുസിയായി ഇര്‍ഫാന,കോളേജ് യൂണിയനിലെ വനിത പ്രതിനിധികളായി സാരംഗി, ശ്രീലേഖ, മൂന്നാം വര്‍ഷ പ്രതിനിധിയായി സുനൈന ഷിനു, രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പ്രതിനിധിയായി വിദ്യ എന്നിവരാണ് വിജയിച്ച മറ്റ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍.