ഇറ്റലിയുടെയും റോമയുടെയും ഇതിഹാസ ഫുട്‌ബോള്‍ താരമാണ് ഫ്രാന്‍സെസ്‌കോ ടോട്ടി. തന്റെ ഫുട്‌ബോള്‍ കരിയറില്‍ 316 ഗോളുകളാണ് താരം നേടിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമയ്ക്ക് വേണ്ടി അവസാന മത്സരം കളിച്ചാണ് ഇതിഹാസ താരം തന്റെ കരിയറിന് വിരാമമിട്ടത്.

എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് 48ാം വയസില്‍ താരം തിരിച്ചുവരാനൊരുങ്ങുന്ന സൂചനകളാണ് ഫുട്‌ബോള്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്.
അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഇതിഹാസ താരം ടോട്ടി തന്റെ ഫുട്ബോളിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും സംസാരിച്ചിരുന്നു.
‘ചില സീരി എ ടീമുകള്‍ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ എന്നെ അല്‍പ്പം ചിന്തിപ്പിച്ചുവെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാലും അത് ബുദ്ധിമുട്ടായിരിക്കും. കരിയര്‍ അവസാനിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കളിച്ച കളിക്കാര്‍ ഉണ്ട്.
അത് നിങ്ങള്‍ എവിടെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു, എല്ലാ ബഹുമാനത്തോടെയും, പക്ഷേ ഞാന്‍ സീരിയിലേക്ക് മടങ്ങുകയാണെങ്കില്‍ നന്നായി പരിശീലിക്കേണ്ടതുണ്ട്,’ ടോട്ടി പറഞ്ഞു.
ടോട്ടി ഫുട്‌ബോള്‍ ലോകത്തേക്ക് മടങ്ങിയെത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ ഫിറ്റ്‌നസിന്റെ കാര്യങ്ങളില്‍ വലിയ ആശങ്കകളാണ് ഉണ്ടാവുക. എന്നിരുന്നാലും മറ്റൊരു സീരി എ ക്ലബിനായി കളിക്കളത്തിലേക്ക് താരം തിരിച്ചെത്തുകയാണെങ്കില്‍ ഫുട്‌ബോള്‍ ലോകം ഒരിക്കല്‍ക്കൂടെ അമ്പരക്കേണ്ടി വരും.
Content Highlight: Serie A teams are still calling Francesco Totti to return professional football