ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലെന്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയ്യയെ പരാജയപ്പെടുത്തി.
മത്സരം പരാജയപ്പെട്ടെങ്കിലും ചരിത്രപരമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സെവിയ്യയുടെ സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ്. മത്സരത്തില്‍ സെവിയ്യക്കായി ഏകഗോള്‍ നേടിയത് റാമോസ് ആയിരുന്നു. ഈ ഗോളിന് പിന്നാലെയാണ് ചരിത്ര നേട്ടം റാമോസിനെ തേടിയെത്തിയത്.
ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ഡിഫന്‍ഡര്‍ എന്ന നേട്ടത്തിലേക്കാണ് സ്പാനിഷ് താരം നടന്നുകയറിയത്. 17 ഗോളുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ റാമോസ് നേടിയത്. ഇതിന് മുമ്പ് ഏറ്റവും ഈ നേട്ടത്തില്‍ എത്തിയത് സ്പാനിഷ് ഡിഫന്‍ഡര്‍ ജെറാഡ് പിക്വയും ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസും ആയിരുന്നു. ഇവരെയെല്ലാം മറികടന്നു കൊണ്ടായിരുന്നു റാമോസ് ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്താളുകളില്‍ തന്റെ പേര് എഴുതിചേര്‍ത്തത്.
🚨🇪🇸 𝐇𝐈𝐒𝐓𝐎𝐑𝐘: Sergio Ramos becomes the HIGHEST goalscoring defender in UEFA Champions League history, with 17 goals. pic.twitter.com/rxxNY6PZhA
ലെന്‍സിന്റെ ഹോം ഗ്രൗണ്ട് അല്ല സ്റ്റേഡ് ബോലറേറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-5-1-1 എന്ന ഫോര്‍മേഷനിലാണ് ഇരുടീമും കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമിനും സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
മത്സരത്തിന്റെ 63ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തില്‍ എത്തിച്ചുകൊണ്ട് പര്‍സെമൈസ്ലോ ഫ്രാങ്കോസകിയാണ് ലെന്‍സിന് ആദ്യ ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ മത്സരത്തിന്റെ 79ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് റാമോസ് സെവിയ്യയെ മത്സരത്തില്‍ ഒപ്പമെത്തിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ അഞ്ചലൊ ഫുര്‍ഗിനിയിലൂടെ ലെന്‍സ് വിജയഗോള്‍ നേടുകയായിരുന്നു.
ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലെന്‍സ്. അതേസമയം ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് സമനിലകള്‍ മാത്രം നേടി കൊണ്ട് രണ്ടു പോയിന്റുമായി അവസാന സ്ഥാനത്താണ് റാമോസും കൂട്ടരും.
ലാ ലിഗയില്‍ ഡിസംബര്‍ 16ന് ഗെറ്റാഫക്കെതിരെയാണ് സെവിയ്യയുടെ അടുത്ത മത്സരം. അതേസമയം ഫ്രഞ്ച് ലീഗില്‍ ഡിസംബര്‍ 17ന് റെയിംസിനെതിരെയാണ് ലെന്‍സിന്റെ അടുത്ത മത്സരം.
Content Highlight: Sergio Ramos create a record most goals scored as a defender in uefa champions league history.