Advertisement
Movie Day
മലയാള സിനിമയുടെ രാജാവിന് പിറന്നാളാംശകള്‍; മോഹന്‍ലാലിന് ജന്മദിനാശംസ അറിയിച്ച് സെവാഗും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 21, 07:47 am
Sunday, 21st May 2017, 1:17 pm

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് പിറന്നാളാശംസകള്‍ അറിയിച്ച് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്.

ട്വിറ്ററിലൂടെയാണ് മുന്‍ ഇന്ത്യന്‍ താരം മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. മോളിവുഡുന്റെ രാജാവ് എന്നാണ് സെവാഗ് മോഹന്‍ലാലിനെ വിശേഷിപ്പിച്ചത്. സെവാഗിന്റെ ആശംസയ്ക്ക് നന്ദിപറഞ്ഞ് മോഹന്‍ലാലും റീട്വീറ്റ് ചെയ്തിട്ടുണ്ട്.

“മോളിവുഡ് രാജാവിന് ഹൃദ്യമായ ജന്മദിനാശംകള്‍” മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ചിത്രത്തോട് കൂടിയാണ് സെവാഗിന്റെ ആശംസ. “നന്ദി സെവാഗ് ജന്മദിനാശംസക്ക്” മോഹന്‍ ലാലും പറയുന്നു.

മോഹന്‍ലാലിന്റെ പിറന്നാള്‍ പ്രമാണിച്ച് അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സ്ഫടികം, ദേവാസുരം, നരസിംഹം എന്നീ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പുനപ്രദര്‍ശിപ്പിക്കുന്നുണ്ട്.