റിയാദ്: സൗദി മുന്‍ വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. വ്യാഴാഴ്ച അമേരിക്കയില്‍ ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വിവിധ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിദേശകാര്യ മന്ത്രി പദത്തില്‍ നിന്ന് വിരമിച്ചതിന് രണ്ട് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യം.
അന്തരിച്ച ഫൈസല്‍ രാജാവിന്റെ മകനും മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സഹോദരനുമാണ് അല്‍ ഫൈസല്‍. 1940 ല്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ മരണം. 1975 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഇദ്ദേഹമായിരുന്നു സൗദിയിലെ വിദേശകാര്യമന്ത്രി.
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഈ പദവി വഹിച്ചയാളാണ് സൗദ് അല്‍ ഫൈസല്‍. കഴിഞ്ഞ ഏപ്രില്‍ 29നാണ് ഇദ്ദേഹം ഈ പദവിയൊഴിഞ്ഞത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ്, ഹിബ്രു തുടങ്ങിയ ഭാഷകളില്‍ അറിവുള്ള ബഹുഭാഷാ പണ്ഡിതനായിരുന്നു അല്‍ ഫൈസല്‍.