പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം റാവല്‍പിണ്ടിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്.
ഓപ്പണര്‍ അബ്ദുള്ള ഷെഫീഖിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഹസന്‍ മുഹമ്മദിന്റെ പന്തില്‍ സാക്കിര്‍ ഹസനാണ് താരത്തെ കയ്യിലാക്കിയത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ ഷാന്‍ മഷൂദ് ആറ് റണ്‍സിനാണ് പുറത്തായത്. ശരീഫുല്‍ ഇസ്‌ലാമിന്റെ പന്തില്‍ ലിട്ടന്‍ ദാസിന്റെ കയ്യില്‍ ആവുകയായിരുന്നു താരം.
ഏറെ പ്രതീക്ഷ നല്‍കിയ ബാബര്‍ അസം പൂജ്യം റണ്‍സിനും പുറത്തായതോടെ ടീം ബാറ്റിങ്ങില്‍ പരുങ്ങുകയായിരുന്നു. ഷൊരീഫുള്‍ ഇസ്‌ലാമിനാണ് താരത്തിന്റെ വിക്കറ്റ്. 90 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടിയ ഓപ്പണര്‍ സൈം അയൂബ് അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്തായത്. ഹസന്‍ മുഹമ്മദിനാണ് താരത്തിന്റെ വിക്കറ്റ്.
പാകിസ്ഥാന് സ്‌ക്വാഡ്: അബ്ദുള്ള ഷഫീഖ്, സൈം അയൂബ്, ഷാന്‍ മഷൂദ് (ക്യപ്റ്റ്‌റന്‍), ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഖുറാം ഷെഹസാദ്, മുഹമ്മദ് അലി
Content highlight: Saud Shakeel In Great Record Achievement For Pakistan