Cricket
സഞ്ജു ഇല്ല; ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 21, 08:22 am
Monday, 21st August 2023, 1:52 pm

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. പ്രമുഖ താരങ്ങള്‍ ഇടംപിടിച്ച സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ് സ്ഥാനമുറപ്പിക്കാനായില്ല. സഞ്ജുവിനെ റിസര്‍വ് താരമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഹിത് ശര്‍മ ക്യാപ്റ്റന്‍സി വഹിക്കുന്ന ടീമില്‍ ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ വിവിധ മത്സരങ്ങള്‍ നഷ്ടമായ ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തി. കെ.എല്‍. രാഹുലും തിലക് വര്‍മയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീം:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.

റിസര്‍വ് താരം: സഞ്ജു സാംസണ്‍

Content Highlights: Sanju Samson is in reserve for the Asian Cup