രോഹിത്തിന്റെ എട്ട് കൊല്ലം മുമ്പുള്ള റെക്കോഡും സഞ്ജു തകര്‍ത്തു
Sports News
രോഹിത്തിന്റെ എട്ട് കൊല്ലം മുമ്പുള്ള റെക്കോഡും സഞ്ജു തകര്‍ത്തു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th April 2024, 2:06 pm

ഐ.പി.എല്ലില്‍ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

സഞ്ജു സാംസണിന്റെയും റിയാന്‍ പരാഗിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ന്നത്. സഞ്ജു 38 പന്തില്‍ നിന്ന് രണ്ട് സിക്സറും 7 ഫോറും അടക്കം 68 റണ്‍സ് നേടിയപ്പോള്‍ പരാഗ് 48 പന്തില്‍ നിന്ന് അഞ്ചു സിക്സറും മൂന്ന് ബൗണ്ടറിയും അടക്കം 76 റണ്‍സ് ആണ് സ്വന്തമാക്കിയത്. പുറത്താകാതെ സഞ്ജു നടത്തിയ പ്രകടനത്തില്‍ തകര്‍പ്പന്‍ നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായുള്ള തന്റെ 50-ാം മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. ഒരു കളിക്കാരന്റെ 50-ാം മത്സരത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ എട്ട് വര്‍ഷം പഴക്കമുള്ള ഐ.പി.എല്‍ റെക്കോഡാണ് സഞ്ജു സാംസണ്‍ തകര്‍ത്തത്.

50-ാം മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം, റണ്‍സ്

സഞ്ജു സാംസണ്‍ – 68*

രോഹിത് ശര്‍മ – 65

ഗൗതം ഗംഭീര്‍ – 59

ഡേവിഡ് വാര്‍ണര്‍ – 45

 

2024 ഐ.പി.എല്ലില്‍ 5 മത്സരങ്ങളില്‍ നിന്ന് 246 റണ്‍സ് നേടിയ സാംസണ്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇതുവരെ 3 അര്‍ധസെഞ്ച്വറികളാണ് താരം നേടിയത്. മാത്രമല്ല ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമനാകാനും സഞ്ജുവിന് സാധിച്ചു.

തോറ്റെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും അടക്കം എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് സഞ്ജുവും കൂട്ടരും. പഞ്ചാബിനെതിരെയെള്ള രാജസ്ഥാന്റെ അടുത്ത മത്സരം ഇന്ന് വൈകിട്ടാണ്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ് സഞ്ജുവും കൂട്ടരും.

Content Highlight: Sanju Samson In new Record Achievement