Entertainment news
വമ്പന്‍ പ്രൊജക്ടുമായി യഷ് രാജ് സ്‌പൈ യൂണിവേഴ്‌സ്; പത്താനും ടൈഗറും നേര്‍ക്കുനേര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 06, 09:34 am
Thursday, 6th April 2023, 3:04 pm

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും തമ്മില്‍ ഏറ്റുമുട്ടുന്ന യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്സ് ഫ്രാഞ്ചൈസി വരുന്നു. വരാനിരിക്കുന്ന ഭാഗത്തിന്റെ പേര് ടൈഗര്‍ വേഴ്‌സസ് പത്താന്‍ എന്നാണ്. പത്താന്‍ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തിയ ഷാരൂഖ് ഖാന്റെ പത്താനില്‍ സല്‍മാന്‍ ഖാന്റെ ടൈഗര്‍ എത്തിയിരുന്നു. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ സൂപ്പര്‍ ഏജന്റ് പത്താന്‍ എന്ന കഥാപാത്രമായും സല്‍മാന്‍ഖാന്‍ ടൈഗര്‍ എന്ന കഥാപാത്രവുമായാണ് വേഷമിടുക.

1995ലെ ഫാന്റസി ആക്ഷന്‍ ചിത്രമായ കരണ്‍ അര്‍ജുനില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒരുമിച്ച് അഭിനയിച്ചുവെങ്കിലും പിന്നീട് ഒരു സിനിമയിലും മുഴുനീള വേഷത്തില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലായിരുന്നു.

2012ല്‍ റിലീസ് ചെയ്ത ‘ഏക് ഥാ ടൈഗര്‍’, 2017ല്‍ ‘ടൈഗര്‍ സിന്ദാ ഹൈ’ എന്നിവയാണ് ടൈഗര്‍ സീരീസില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. റോ ഏജന്റ് ടൈഗര്‍ ആയാണ് ചിത്രങ്ങളില്‍ സല്‍മാന്‍ വേഷമിട്ടത്. അണിയറയിലുള്ള ടൈഗര്‍ ത്രിയില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ജനുവരി 25ന് ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് ഉടമ ആദിത്യ ചോപ്ര, സ്‌പൈ യൂണിവേഴ്‌സിന്റെ പ്രഖ്യാപനം നടത്തിയത്.

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ടൈഗര്‍ ഷ്രോഫ്, വാണി കപൂര്‍ എന്നിവരാണ് ഇതുവരെ സ്‌പൈ യൂണിവേഴ്‌സ് സിനിമകളുടെ ഭാഗമായിട്ടുള്ള താരങ്ങള്‍. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിന്റെ ലോഗോ പത്താന്‍ ട്രെയ്ലറിനൊപ്പമാണ് ലോഞ്ച് ചെയ്തത്.

content highlight: Salman Khan and Shah Rukh Khan-starrer Tiger vs Pathaan to be directed by Siddharth Anand