സിനിമയില്‍ പതിനാറു വര്‍ഷങ്ങള്‍ തികച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ സൈജു കുറുപ്പ്. കോമഡി കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് റോളുകളും ചെയ്തുകൊണ്ട് കഥാപാത്രങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ സൈജു കുറിപ്പിനായിട്ടുണ്ട്.
വിജയങ്ങളും പരാജയങ്ങളും തന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് സൈജു കുറുപ്പ് പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ കരിയറിലെ ചില പരാജയങ്ങളെക്കുറിച്ചും സൈജു മനസ്സ് തുറക്കുന്നു.
‘എല്ലാ ചിത്രവും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെങ്കിലും ഒന്നിന്റെ പുറത്തും ഞാന്‍ അമിത പ്രതീക്ഷവയ്ക്കാറില്ല. കാരണം കെ.എല്‍ 10, ആട് എന്നീ ചിത്രങ്ങള്‍ എനിക്ക് ഭയങ്കര പ്രതീക്ഷയുള്ളതായിരുന്നു. അത് രണ്ടും ബോക്‌സോഫീസില്‍ ചലനമുണ്ടാക്കിയില്ല. അന്ന് തീരുമാനിച്ചതാണ് ഒരു ചിത്രത്തിനും അമിത പ്രതീക്ഷ കൊടുക്കില്ലെന്ന്,’ സൈജു കുറുപ്പ് പറയുന്നു.
ഇതുവരെ ചെയ്തവയില്‍ തനിക്കേറെ പ്രിയപ്പെട്ടത് ആദ്യ ചിത്രമായ മയൂഖത്തിലെ ഉണ്ണിക്കേശവനെന്ന കഥാപാത്രത്തെയാണെന്നും അഭിമുഖത്തില്‍ സൈജു കുറുപ്പ് പറയുന്നു.
മയൂഖത്തിലൂടെ പ്രശസ്ത ഗായകരായ യേശുദാസ്, എം.ജി ശ്രീകുമാര്‍, ജയചന്ദ്രന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ചുണ്ടനക്കാന്‍ സാധിച്ചുവെന്നും സൈജു കുറിപ്പ് പറഞ്ഞു.
കൂടാതെ ബാബ കല്ല്യാണിയിലെ താഹിര്‍ മുഹമ്മദ് എന്ന കഥാപാത്രവും ഹലോ എന്ന സിനിമയിലെ പ്രവീണെന്ന കഥാപാത്രവും തനിക്കേറെ പ്രിയപ്പെട്ടതായിരുന്നുവെന്നും സൈജു കുറിപ്പ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക