മോദി ഭരണത്തില്‍ രാജ്യത്ത് സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സദ്ഗുരു; 2016ല്‍ മാത്രം 406 സ്‌ഫോടനം ഉണ്ടായെന്ന് കണക്കുകള്‍
National
മോദി ഭരണത്തില്‍ രാജ്യത്ത് സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സദ്ഗുരു; 2016ല്‍ മാത്രം 406 സ്‌ഫോടനം ഉണ്ടായെന്ന് കണക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th September 2018, 7:22 pm

ന്യൂദല്‍ഹി: മോദി അധികാരത്തിലേറിയ ശേഷം രാജ്യത്ത് സ്‌ഫോടനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. ഈ മാസം 16നാണ് സദ്ഗുരു ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.

“”നമ്മള്‍ അഭിനന്ദിക്കേണ്ട ഒരു വിഷയമുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് ഒരൊറ്റ ബോംബ് സ്‌ഫോടനം പോലും നടന്നിട്ടില്ല, നടന്നിട്ടുണ്ടെങ്കില്‍ അത് കശ്മീരിലാണ്””ഇതായിരുന്നു ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകനായ സദ്ഗുരുവിന്റെ പ്രസ്താവന.


ALSO READ: ബി.എസ്.എഫ് ജവാന്‍ പാകിസ്ഥാന്റെ “ഹണി ട്രാപ്പി”ല്‍ അകപ്പെട്ടതായി ആരോപണം; വിവരങ്ങള്‍ ചോര്‍ത്തിയതിന് അറസ്റ്റില്‍


എന്നാല്‍ ഈ പ്രസ്താവന പൊളിച്ചടുക്കുകയാണ് മാധ്യമങ്ങള്‍.

ചെറുതും വലുതുമായ നൂറുകണക്കിന് സ്‌ഫോടനങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത്. 2016ല്‍ മാത്രം രാജ്യത്ത് 400ലധികം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017 ഏപ്രില്‍ 11ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ കണക്കും ഇതിന് തെളിവായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ നാഷണല്‍ ബോംബ് ഡാറ്റയുടെ കണക്കുകളും ഇതിന് തെളിവാണ്.


ALSO READ: കൊച്ചി നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അനാവശ്യമായി സ്പര്‍ശിക്കല്‍; പൊലീസുകാരന്‍ കസ്റ്റഡിയില്‍ [വീഡിയോ]


ഈ ആക്രമണങ്ങളില്‍ 118 പേര്‍ കൊല്ലപ്പെടുകയും 505 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

2018 ജനുവരി 19ന് ബീഹാറിലെ ബോധ്ഗയില്‍ പ്രഹരശേഷി കുറഞ്ഞ സ്‌ഫോടനം ഉണ്ടായതായി സര്‍ക്കാര്‍ തന്നെ മാര്‍ച്ച് 21ന് രാജ്യസഭയെ അറിയിച്ചിട്ടുണ്ട്.

ഇതുപോലെ രാജ്യത്തുണ്ടായ നിരവധി അപകടങ്ങളോട് മോദിക്ക് സ്തുതി പാടാന്‍ വേണ്ടി സദ്ഗുരു കണ്ണടയ്ക്കുകയാണ് എന്നാണ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനം.