ന്യൂദല്‍ഹി: യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവെച്ചു. മുസ്‌ലിം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വവുമായി നിലനില്‍ക്കുന്ന അകല്‍ച്ചയാണ് രാജിയിലെത്തിച്ചതെന്നാണ് വിവരം. രാജിക്കത്ത് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന് നല്‍കി.
കമ്മിറ്റിയോട് രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ ആക്ടിംഗ് പ്രസിഡന്റായി ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ടെന്നും സാബിര്‍ ഗഫാര്‍ കത്തില്‍ വ്യക്തമാക്കി.
സാബിര്‍ ഗഫാര്‍ തന്നെയാണ് രാജിക്കത്ത് പുറത്ത് വിട്ടത്. ബംഗാളില്‍ ആത്മീയ നേതാവായ അബ്ബാസ് സിദ്ദിഖി രൂപീകരിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടെന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യം വേണമെന്ന നിലപാടിലായിരുന്നു സാബിര്‍. എന്നാല്‍ സെക്യുലര്‍ ഫ്രണ്ട് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മുമായി സഖ്യത്തിലേര്‍പ്പെടുന്നതിനാല്‍ അവര്‍ക്കൊപ്പം ചേരേണ്ടെന്ന നിലപാടായിരുന്നു ലീഗ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് രാജിവെക്കാനുള്ള തീരുമാനം.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനിലേക്ക് വിളിക്കാതിരുന്നതും രാജിക്ക് കാരണമായെന്ന് വിലയിരുത്തലുകളുണ്ട്.
ആത്മീയ നേതാവ് അബ്ബാസ് സിദ്ദിഖി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ സാബിര്‍ അംഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക