ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മൂന്നാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് ചെന്നൈ പരാജയപ്പെടുത്തിയത്.
ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്സ് 17.4 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ചെന്നൈ ബാറ്റിങ്ങില്‍ നായകന്‍ റിതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ചെന്നൈയെ വിജയത്തില്‍ എത്തിച്ചത്. 58 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടിക്കൊണ്ടായിരുന്നു ചെന്നൈ നായകന്റെ തകര്‍പ്പന്‍ പ്രകടനം. 115.52 പ്രഹരശേഷിയില്‍ ഒമ്പത് ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു താരത്തിന്റെ നിര്‍ണായക ഇന്നിങ്‌സ്.
Captain’s 5️⃣0️⃣ 🦁🌟#CSKvKKR #WhistlePodu🦁💛 pic.twitter.com/mQVEZJ4ORg
— Chennai Super Kings (@ChennaiIPL) April 8, 2024
ഇതിനുപിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് റിതുരാജ് സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി അര്‍ധസെഞ്ച്വറി നേടുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍ നേട്ടമാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.
Driving the chase! 🦁✨#CSKvKKR #WhistlePodu 🦁💛 pic.twitter.com/PnbmWJKNpQ
— Chennai Super Kings (@ChennaiIPL) April 8, 2024
എം.എസ് ധോണിയാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ചെന്നൈയ്ക്ക് വേണ്ടി അര്‍ധസെഞ്ച്വറി നേടിയ ആദ്യ താരം. 23 അര്‍ധസെഞ്ച്വറികളാണ് ധോണി സൂപ്പര്‍ കിങ്സ് ജേഴ്‌സിയില്‍ നേടിയിട്ടുള്ളത്. ചെന്നൈയ്ക്കായി 249 മത്സരങ്ങളില്‍ 4996 റണ്‍സ് ആണ് ധോണി നേടിയിട്ടുള്ളത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ ചെന്നൈ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. രവീന്ദ്ര ജഡേജ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ മൂന്ന് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റും മഹേഷ് തീഷണ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ നായകന്‍ ശ്രേയസ് അയ്യര്‍ 32 പന്തില്‍ 34 റണ്‍സും സുനില്‍ നരെയ്ന്‍ 20 പന്തില്‍ 27 റണ്‍സും അന്‍ക്രിഷ് രഘുവംശി 18 പന്തില്‍ 24 റണ്‍സും നേടി നിര്‍ണായകമായി.
ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് തോല്‍വിയും അടക്കം ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 14ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.
Content Highlight: Ruturaj Gaikwad is the second captain to score for Csk in IPL history