90സ് കിഡ്‌സിന്റെ വികാരമായ സിനിമാ ഫ്രാഞ്ചൈസിയാണ് ധൂം സീരീസ്. അതുവരെ കാണാത്ത ആക്ഷന്‍ സീനുകളും ചെയ്‌സിങ് സീനുകളും കൊണ്ട് 2004ല്‍ റിലീസായ ധൂം ജോണ്‍ എബ്രഹാം എന്ന നടന്റെ കരിയര്‍ ബെസ്റ്റ് സിനിമയായി മാറി. ചിത്രത്തിലെ ഗാനങ്ങളും നായകന്റെ ഹെയര്‍സ്റ്റൈലും ഇങ്ങ് കേരളത്തിലും തംരഗമായി മാറിയിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. അഭിഷേക് ബച്ചന്‍ പൊലീസ് വേഷത്തില്‍ വീണ്ടുമെത്തിയപ്പോള്‍ എതിരെ നിന്നത് ബോളിവുഡിന്റെ ഗ്രീക്ക് ഗോഡ് ഹൃതിക് റോഷനായിരുന്നു. ഒപ്പം താരസുന്ദരി ഐശ്വര്യ റായും ചേര്‍ന്നപ്പോള്‍ ധൂം സീരീസിലെ ഏറ്റവും മികച്ച ചിത്രമായി രണ്ടാം ഭാഗം മാറി. പിന്നീട് എട്ട് വര്‍ഷം കഴിഞ്ഞാണ് മൂന്നാം ഭാഗം തിയേറ്ററുകളിലെത്തിയത്.
അഭിഷേക് ബച്ചനും ഉദയ് ചോപ്രക്കും ഇത്തവണ വെല്ലുവിളിയായത് ആമിര്‍ ഖാനായിരുന്നു. സീരീസിലെ ഏറ്റവുമുയര്‍ന്ന ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ 600 കോടിക്കടുത്ത് നേടി. ഇപ്പോഴിതാ ധൂമിന്റെ നാലാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യഷ് രാജ് ഫിലിംസ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഫൈനലൈസ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മൂന്ന് ഭാഗങ്ങളിലും വില്ലന്‍ വേഷത്തില്‍ ശക്തനായ കഥാപാത്രത്തെ കൊണ്ടുവന്ന യഷ് രാജ് ഇത്തവണ വില്ലനായി അവതരിപ്പിക്കുന്നത് ബോളിവുഡ് ബാദ്ഷയായ കിങ് ഖാനെയാണ്. മുമ്പ് പലതവണ നാലാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോഴും ഉയര്‍ന്നു കേട്ട പേര് ഷാരൂഖ് ഖാന്റേതായിരുന്നു. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഭിഷേക് ബച്ചന് പകരം പൊലീസ് വേഷം ചെയ്യാനെത്തുക തമിഴ് സൂപ്പര്‍താരം സൂര്യയായിരിക്കുമെന്നാണ് റൂമറുകള്‍. സൂര്യയുടെ ബോളിവുഡ് എന്‍ട്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ഇത്തരമൊരു റൂമര്‍. നേരത്തെ ബോളിവുഡ് സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന കര്‍ണനില്‍ സൂര്യ നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കങ്കുവ റിലീസിന് തയാറെടുക്കുകയാണ്.
അതേസമയം ഡങ്കിക്ക് ശേഷം ഷാരൂഖിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. നാല് വര്‍ഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ഷാരൂഖ് കഴിഞ്ഞ വര്‍ഷം ബോക്‌സ് ഓഫീസില്‍ തന്റെ വിശ്വരൂപം പുറത്തെടുത്തിരുന്നു. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 1000 കോടി ക്ലബ്ബില്‍ കയറ്റിയാണ് ഷാരൂഖ് കിങ് ഖാന്‍ തന്നെയെന്ന് തെളിയിച്ചത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ ആകും ഷാരൂഖിന്റെ അടുത്ത ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Rumors that Dhoom 4 is going on floors with Shah Rukh Khan and Suriya