ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 150 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി. ഒ.ടി.ടി റിലീസിന് പിന്നാലെ കേരളത്തിന് പുറത്തും ആവേശം തരംഗമായി മാറി. രംഗണ്ണന്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഫഹദ് ഫാസില്‍ കാഴ്ചവെച്ചത്.
ഒ.ടി.ടി റിലീസിന് ശേഷം ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായ ഫഹദിന്റെ രംഗനെ തെലുങ്കില്‍ എങ്ങനെയാകും അവതരിപ്പിക്കുക എന്ന് കാണാനാണ് സിനിമാലോകം കാത്തിരിക്കുന്നത്. ബെംഗളൂരുവിലെ രംഗന്‍ എന്ന ഗ്യാങ്‌സ്റ്ററിനെ ഹ്യൂമറിന്റെയും മാസിന്റെയും പശ്ചാത്തലത്തിലാണ് ജിത്തു മാധവന്‍ അവതരിപ്പിച്ചത്. സുഷിന്‍ ശ്യാമിന്റെ സംഗീതവും ആവേശത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു.