Daily News
വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 May 25, 11:18 am
Sunday, 25th May 2014, 4:48 pm

[] മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ വിവരാവകാശ പ്രവര്‍ത്തകനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.

മീററ്റിനടുത്ത് റാസ്‌ന എന്ന ഗ്രാമത്തില്‍ താമസിക്കുന്ന സഞ്ജയ് ത്യാഗിയെയാണ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. 40 വയസ്സുകാരനാണ് സഞ്ജയ് ത്യാഗി.

ഇദ്ദേഹത്തെ അപായപ്പെടുത്തിയവരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തന്റെ കൃഷിയിടത്തിലേക്കു പോകവെയാണ് ഇയാള്‍ക്കു വെടിയേറ്റത്. ഇയാളുടെ മൃതദേഹത്തു നിന്നും 6 വെടിയുണ്ടകള്‍ ലഭിച്ചു.

ഇയാളുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഒരു സ്വത്തിനെ സംബന്ധിച്ച തര്‍ക്കമാണ് ഇയാളുടെ മരണത്തിന് വഴി വെച്ചതെന്നാണ് പോലീസ് പറയുന്നത്.