തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസിന്റെ റൊമാന്റിക് ഡ്രാമ ചിത്രം രാധേ ശ്യാം റിലീസ് മാറ്റി വെച്ചതോടെ റെക്കോര്‍ഡ് തുകയ്ക്കുള്ള ഓഫറുകളുമായി ഒ.ടി.ടി പ്ലാറ്റുഫോമുകള്‍.
400 കോടി രൂപയുടെ ഓഫറാണ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം രാധേ ശ്യാം റിലീസിനായി അണിയറ പ്രവര്‍ത്തകര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വ്യാപകമായി വര്‍ധിച്ചതോടെയാണ് രാധേ ശ്യാം റിലീസ് മാറ്റിയത്. ജനുവരി 14 നായിരുന്നു മുമ്പ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.
ഭാവി പ്രവചിക്കുന്നയാളും ഒരു രാജകുമാരിയും തമ്മിലുള്ള പ്രണയകഥയാണ് ഈ പിരീഡ് ഡ്രാമ പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.
പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യു.വി. ക്രിയേഷന്റെ ബാനറില്‍ വംശി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.
We have to postpone the release of our film #RadheShyam due to the ongoing covid situation. Our sincere thanks to all the fans for your unconditional love and support.
We will see you in cinemas soon..!#RadheShyamPostponed pic.twitter.com/NzpxyuY7hq
— Pooja Hegde (@hegdepooja) January 5, 2022
ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Rs 400 crore promise ,OTT platform with record offers for Prabhas’ Radhe Shyam after postponement of release its